അഫ്ഗാന്‍ എംപി നരേന്ദ്രര്‍ സിങ് ഖല്‍സ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്നു, എഎന്‍ഐ 
India

'20 വര്‍ഷം കൊണ്ട് ഉണ്ടാക്കിയതെല്ലാം പോയി, ഒന്നുമില്ലാത്ത അവസ്ഥ'; പൊട്ടിക്കരഞ്ഞ് അഫ്ഗാന്‍ എംപി- വീഡിയോ 

കാബൂളിലെ ഗുരുദ്വാരയില്‍ കഴിഞ്ഞിരുന്ന അഫ്ഗാന്‍ പൗരന്‍മാരാണ് വ്യോമസേനയുടെ വിമാനത്തില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ കൂട്ടപ്പലായനമാണ് നടക്കുന്നത്. അഫ്ഗാനിലുള്ള പൗരന്മാരെ അതാത് നാടുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങള്‍. വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷത്തില്‍ ഉപേക്ഷിച്ച് മടങ്ങിവരുന്നവരും കൂട്ടത്തിലുണ്ട്. അത്തരത്തില്‍ തനിക്ക് ഉണ്ടായ ദുരനുഭവം വിവരിക്കുകയാണ് അഫ്ഗാന്‍ എംപി നരേന്ദ്രര്‍ സിങ് ഖില്‍സ. 

20 വര്‍ഷം കൊണ്ട്  ഉണ്ടാക്കിയെടുത്തതെല്ലാം നശിച്ചുവെന്നും ഒന്നുമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ആ രാജ്യമെന്നും അഫ്ഗാന്‍ എംപി നരേന്ദ്രര്‍ സിങ് ഖല്‍സ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് നാട്ടിലെത്തിയ അദ്ദേഹത്തോട് അഫ്ഗാനിലെ സ്ഥിതിയെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പൊട്ടിക്കരഞ്ഞ് കൊണ്ടുള്ള എംപിയുടെ മറുപടി. 'ശൂന്യമാണ് അഫ്ഗാന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കൊണ്ട് ഉണ്ടാക്കിയതെല്ലാം നാമാവശേഷമായി. ഇനിയൊന്നുമില്ല'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് അഫ്ഗാന്‍ എംപിമാര്‍ അടക്കം 24 സിക്കുക്കാരാണ് ഇന്ന് രാവിലെ ഇന്ത്യയില്‍ തിരിച്ചെത്തിയത്. 

കാബൂളിലെ ഗുരുദ്വാരയില്‍ കഴിഞ്ഞിരുന്ന അഫ്ഗാന്‍ പൗരന്‍മാരാണ് വ്യോമസേനയുടെ വിമാനത്തില്‍ എത്തിയത്. താലിബാന്‍ ഇടപെട്ടത് വളരെ ക്രൂരമായാണെന്നും വിമാനത്താവളത്തില്‍ വച്ചും 'നിങ്ങളെന്തിനാണ് പോകുന്നത്? പോകരുതെന്ന് 'താലിബാന്‍ ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു. 

വ്യോമസേനാ വിമാനത്തിന് പുറമേ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയ്ക്കും വിസ്താരയ്ക്കുമാണ് കാബൂളില്‍ നിന്ന് ഇന്ത്യക്കാരെ എത്തിക്കാന്‍ നിലവില്‍ അനുമതിയുള്ളത്. കാബൂളില്‍ നിന്ന് തജിക്കിസ്ഥാനും ദോഹയും വഴിയാണ് ഇവരെ ഡല്‍ഹിയില്‍ എത്തിച്ചത്. ദിവസം രണ്ട് സര്‍വീസ് വീതം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് നടത്താനാണ് നിലവില്‍ ഇന്ത്യയ്ക്ക് യുഎസ് അനുമതി നല്‍കിയിട്ടുള്ളത്. എല്ലാപൗരന്‍മാരെയും സുരക്ഷിതരായി രാജ്യത്തെത്തിക്കാന്‍ സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രി നേരത്തേ അറിയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന്‍ കടുത്ത അതൃപ്തിയില്‍, സ്വതന്ത്രനായി മത്സരിക്കും?, ഉച്ചയ്ക്ക് 12 ന് വാര്‍ത്താസമ്മേളനം

ഉറക്കം മുതൽ ഭക്ഷണക്രമം വരെ, റമദാൻ വ്രതത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

സ്ഥാനാര്‍ഥിയായതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു, തെരഞ്ഞെടുപ്പ് മറക്കാന്‍ ആഗ്രഹിക്കുന്ന അധ്യായം: ഫിറോസ് കുന്നംപറമ്പില്‍

ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

SCROLL FOR NEXT