സാനിയ മിര്‍സ 
India

സാനിയ നേരത്തെ തന്നെ വിവാഹമോചനം നേടി;  നടപടികള്‍ 'ഖുല' പ്രകാരമെന്ന് പിതാവ്

വിവാഹത്തിലൂടെ ഭാര്യക്ക്  ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം.  

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  പാകിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കില്‍ നിന്ന് സാനിയ മിര്‍സ വിവാഹമോചനം നേടിയിരുന്നതായി പിതാവ് ഇമ്രാന്‍ മിര്‍സ. ഇസ്ലാം മത വിശ്വാസ പ്രകാരം ഭര്‍ത്താവിനെ വിവാഹമോചനം ചെയ്യുന്നാള്ള ഖുല പ്രകാരമായിരുന്നു നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. വിവാഹത്തിലൂടെ ഭാര്യക്ക്  ലഭിക്കേണ്ട പരിപാലനം പോലുള്ള കാര്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ സ്ത്രീക്ക് ഖുല അനുമതിയുണ്ടെന്നാണ് ഇസ്ലാം നിയമം.  സാനിയ വിവാഹമോചനം നേടിയതായി ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. 

വിവാഹമോചനം തേടയിതിന് പിന്നാലെ, പാക് നടി സന ജാവേദിനെ വിവാഹം കഴിച്ചതായി ഷുഹൈബ് മാലിക്ക് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഷുഹൈബ്- സാനിയ ദമ്പതികള്‍ക്ക് ഒരുമകനുണ്ട്. സാനിയയ്‌ക്കൊപ്പമാണ് അവന്‍ താമസിക്കുന്നത്.

222ലാണ് ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെന്നും വിവാഹമോചനത്തിന്റെ വക്കിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ പരന്നത്. എന്നാല്‍, ഇക്കാര്യം ഇരുവരും നിഷേധിച്ചിരുന്നു. ഇതിന് ശേഷം സാനിയയുടെ പല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലും വിവാഹമോചനത്തിന്റെ സൂചനകളുണ്ടെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സാനിയ ടെന്നീസ് കരിയര്‍ അവസാനിപ്പിച്ചത്. 20 വര്‍ഷത്തെ കരിയറില്‍ നിരവധി നേട്ടങ്ങളും സാനിയ സ്വന്തമാക്കിയിരുന്നു. 

2010 ഏപ്രിലില്‍ സാനിയയുടെ നാടായ ഹൈദരാബാദില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അതിനുപിന്നാലെ അവര്‍ ദുബായിലായിരുന്നു താമസം. 

പാകിസ്ഥാന്‍ സിനിമ രംഗത്തെ പ്രമുഖ നടിയാണ് സന ജാവേദ്. കോവിഡ് കാലത്ത് സന ഗായകന്‍ ഉമൈര്‍ ജയ്‌സ് വാളിനെ വിവാഹം കഴിച്ചിരുന്നെങ്കിലും രണ്ടുമാസം വിവാഹമോചനം നേടിയിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും