തെലങ്കാനയിലെ സെക്കന്തരാബാദ് സ്റ്റേഷനില്‍ പ്രതിഷേധക്കാര്‍ ട്രാക്കില്‍ ഇറങ്ങിയപ്പോള്‍/പിടിഐ 
India

35 ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി; 200 സര്‍വീസുകളെ ബാധിച്ചു; 'അഗ്നിപഥി'ല്‍ വലഞ്ഞ് റെയില്‍വേ

അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 35 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് എതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ഇതുവരെ 35 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ. പതിമൂന്നു ട്രെയിനുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തും മുമ്പ് യാത്ര അവസാനിപ്പിച്ചതായും റെയില്‍വേ അറിയിച്ചു. ഇരുന്നൂറു തീവണ്ടികളെയാണ് ഇതുവരെ പ്രതിഷേധം ബാധിച്ചത്.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശിന്റെ ചില ഭാഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയെ ആണ് പ്രതിഷേധം കൂടുതല്‍ ബാധിച്ചത്. നോര്‍ത്ത് ഫ്രോണ്ടിയര്‍ റെയില്‍വേയും നിരവധി സര്‍വീസുകള്‍ റദ്ദാക്കി. 

പ്രതിഷധങ്ങളെത്തുടര്‍ന്ന് എത്ര നഷ്ടമുണ്ടായിട്ടുണ്ടെന്ന് കണക്കാക്കിയിട്ടില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് റെയില്‍വേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇഎംഐ ഭാരം കൂടും; റിപ്പോനിരക്ക് കൂട്ടി റിസര്‍വ് ബാങ്ക്

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

യൂണിറ്റിന് 5.18 നിരക്കില്‍ മഹാരാഷ്ട്രയില്‍ നിന്ന് 300 MW വൈദ്യുതി വാങ്ങും; കായംകുളത്ത് ബാറ്ററി സ്റ്റോറേജ്; പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍

പാലങ്ങളും റോഡുകളും അപൂർണ്ണം; ദേശീയപാത 66 നാട്ടികയിൽ നാളെ മുതൽ ടോൾ പിരിവ്

ഓഹരി വിപണിയില്‍ കനത്ത ഇടിവ്; സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്നു