ഫയല്‍ ചിത്രം 
India

ബലാത്സംഗശ്രമത്തിനിടെ ഒച്ചവച്ചു; ആറ് വയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു; കല്ലുകൊണ്ട് അടിച്ച് മുഖം വികൃതമാക്കി

കേസുമായി ബന്ധപ്പെട്ട് 43കാരനായ വാച്ച്മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബലാത്സംഗശ്രമത്തിനിടെ ആറുവയസുകാരിയെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നു. തുടര്‍ന്ന് കേസില്‍ നിന്ന് രക്ഷപ്പെടുന്നതിനായി പ്രതി മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.

കേസുമായി ബന്ധപ്പെട്ട് 43കാരനായ വാച്ച്മാനെ പൊലീസ് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. വാച്ച്മാനായ രാജ് വീര്‍ സിങ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി ചെറുത്തതോടെ വയലിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഡിസംബര്‍ 31ന് ആഗ്രയിലെ എത്മാദ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതയതിന് പിന്നാലെ തിരച്ചില്‍ നടത്താന്‍ ഗ്രാമവാസികള്‍ക്കൊപ്പം ഇയാളും സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അന്നേദിവസം ഉച്ചയ്ക്ക് രണ്ടുമണിയോടെ അവസാനമായി പെണ്‍കുട്ടിയെ കണ്ടത് ഇയാളെന്ന് മനസിലായതോടെ നാട്ടുകാര്‍ തടഞ്ഞുവച്ചു.

ചോദ്യം ചെയ്യലിനിടെ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി രാജ്‌വീര്‍ പൊലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടി ഒച്ചവച്ചതോടെ ആ ശ്രമം പരാജയപ്പെട്ടതോടെ വയലിലെ വാട്ടര്‍ ടാങ്കില്‍ മുക്കിക്കൊന്നതായും തിരിച്ചറിയാതിരിക്കാനായി മുഖം കല്ലുകൊണ്ട് അടിച്ച് വികൃതമാക്കുകയായിരുന്നെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT