പരിപാടിക്കെത്തിയവർ കസേരയുമായി മടങ്ങുന്നു  എക്സ്പ്രസ് ചിത്രം
India

കിടിലൻ ഓഫർ !; പരിപാടിക്കെത്തിയാല്‍ ഇരുന്ന കസേര 'സൗജന്യം'; ആളെക്കൂട്ടാൻ എഐഎഡിഎംകെ ( വീഡിയോ)

പ്രവര്‍ത്തകര്‍ കസേരയും തലയില്‍ വെച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കസേരകള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളില്‍ അടിപിടി കൂടുന്നത് സാധാരണമാണ്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കുന്ന കസേര സൗജന്യമായി നല്‍കിയാലോ?. അത്തരം വ്യത്യസ്തമായൊരു ഓഫറാണ് തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ അണികള്‍ക്ക് നല്‍കിയത്.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ അവരവര്‍ ഇരുന്ന കസേരയുമായി വീട്ടിലേക്ക് മടങ്ങി. പ്രവര്‍ത്തകര്‍ കസേരയും തലയില്‍ വെച്ചുകൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്.

ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെയ്ക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടിയില്‍ ആളെക്കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ വിജയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി വന്നതോടെ ജനപിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അണ്ണാഡിഎംകെ നേതൃത്വം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

വൈഭവിനെ പുറത്താക്കാന്‍ എന്താണ് മാര്‍ഗം? വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പൊതുസ്ഥലത്തെ നിസ്കാരം അവകാശമല്ല; എല്ലാവര്‍ക്കും തുല്യ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

SCROLL FOR NEXT