വിഡിയോ സ്ക്രീൻഷോട്ട് 
India

കോവിഡ് ഭേദമായി, വി കെ ശശികല ഇന്ന് ആശുപത്രിവിടും; കനത്ത സുരക്ഷ, വിഡിയോ 

കനത്ത സുരക്ഷയാണ് ആശുപത്രി വളപ്പിൽ ഒരുക്കിയിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന അ​ണ്ണാ ഡി​എം​കെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി കെ ശ​ശി​ക​ല ഇന്ന് ആശുപത്രിവിടും. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശശികലയെ ഇന്ന് ഡിസ്ചാർജ് ചെയ്യുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. കനത്ത സുരക്ഷയാണ് ആശുപത്രി വളപ്പിൽ ഒരുക്കിയിരിക്കുന്നത്. 

മൂന്നു ദിവസമായി കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ല. കൃത്രിമ ഓക്‌സിജൻ നൽകാതെ തന്നെ ശ്വസിക്കാനാവുന്നുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഞായറാഴ്ച ശശികലയെ ആശുപത്രിയിൽനിന്നും വിടാനാവുമെന്നാണ് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചത്. ആശുപത്രിവിട്ടാൽ ഏതാനും ദിവസം വീട്ടിൽ ക്വാറന്റൈനിൽ കഴിയണമെന്നും ഡോക്ടർമാരുടെ സംഘം അറിയിച്ചിട്ടുണ്ട്.

അ​ന​ധികൃത സ്വ​ത്ത് സ​മ്പാ​ദ​ന കേ​സി​ൽ ശശികലയുടെ നാ​ല് വ​ർ​ഷ​ത്തെ ജ​യി​ൽ ശി​ക്ഷ കഴിഞ്ഞദിവസമാണ് അവസാനിച്ചത്. ആശുപത്രിയിൽ നിന്നും ശശികല നേരെ ചെന്നൈയിലേക്കാണ് പോകുക എന്നാണ് റിപ്പോർട്ടുകൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഒറ്റ ഓവറില്‍ വഴങ്ങിയത് 32 റണ്‍സ്, 4 ഓവറില്‍ 64! 'നാണക്കേട്' റെക്കോര്‍ഡില്‍ നിതീഷ്

സെന്‍സസ്: വീടുകള്‍ തോറുമുള്ള ജനസംഖ്യാ കണക്കെടുപ്പ് ജനുവരി 25 മുതല്‍, 13 പുതിയ ചോദ്യങ്ങള്‍, വിശദാംശങ്ങള്‍

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; നാളെ മുതൽ ഇരുട്ടിലാകുമോ?: ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു