AIMIM ready to support NDA govt in Bihar if Seemanchal treated justly says Owaisi  
India

ബിഹാറിലെ എൻഡിഎ സർക്കാരിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഒവൈസി; 'ഒരു നിബന്ധന മാത്രം'

എഐഎംഐഎം സ്ഥാനാര്‍ഥി ജയിച്ച അമോറില്‍ നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം

സമകാലിക മലയാളം ഡെസ്ക്

പട്‌ന: സീമാഞ്ചലിനെ പരിഗണിച്ചാല്‍ ബിഹാറില്‍ എന്‍ഡിഎ സര്‍ക്കാറിന് പിന്തുണ നല്‍കുമെന്ന് അസദുദ്ദീന്‍ ഉവൈസി. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് അഖിലേന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എഐഎംഐഎം) മേധാവിയുടെ പ്രതികരണം. എഐഎംഐഎം സ്ഥാനാര്‍ഥി ജയിച്ച അമോറില്‍ നടന്ന പൊതുയോഗത്തിലാണ് പ്രഖ്യാപനം.

ബിഹാറിലെ മുന്‍ സര്‍ക്കാരുകള്‍ സീമാഞ്ചല്‍ മേഖലയോട് നീതി പുലര്‍ത്തിയിട്ടില്ല. വികസനം തലസ്ഥാനമായ പട്‌നയിലും രാജ്ഗീറിലും മാത്രം ഒതുങ്ങി. ഈ സാഹചര്യം തുടരരുത്. സീമാഞ്ചല്‍ മണ്ണൊലിപ്പ്, കുടിയേറ്റം, കടുത്ത അഴിമതി എന്നിവയോട് കാലങ്ങളായി പൊരുതുകയാണ്. ഇവിടത്തെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ തയാറാകണം എന്നും ഉവൈസി പ്രതികരിച്ചു.

ബിഹാറിലെ തന്റെ പാര്‍ട്ടി എംഎല്‍എമാരെ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ എംഎല്‍എമാര്‍ ആഴ്ചയില്‍ രണ്ടുതവണ അതത് മണ്ഡലങ്ങളിലെ പാര്‍ട്ടി ഓഫീസുകളില്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കും. ജനപ്രതിനിധികള്‍ എവിടെയാണ് ഉണ്ടാവുക എന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കും. പ്രദേശത്തെ ജനങ്ങളുമായി ബന്ധം നിലനിര്‍ത്താന്‍ ഓരോ ആറ് മാസത്തിലും ഒരു തവണയെങ്കിലും താന്‍ നേരിട്ട് മണ്ഡലത്തിലെത്തുമെന്നും ഒവൈസി പറഞ്ഞു.

സീമാഞ്ചല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന ഭുരിഭാഗം സീറ്റുകളും ഇത്തവണ എന്‍ഡിഎ ആണ് സ്വന്തമാക്കിയത്. മേഖലയിലെ 24 മണ്ഡലങ്ങളില്‍ 14 എണ്ണത്തിലും എന്‍ഡിഎ വിജയിച്ചു, ബിജെപി 7 സീറ്റും ജെഡിയു 5 സീറ്റും ചിരാഗ് പാസ്വാന്റെ എല്‍ജെപി (ആര്‍വി) 2 സീറ്റും നേടി. കഴിഞ്ഞ തവണ മഹാ സഖ്യം വലിയ മുന്നേറ്റം നടത്തിയ മേഖലയില്‍ ഇത്തവണ കോണ്‍ഗ്രസ് 4 സീറ്റും ആര്‍ജെഡി 1 സീറ്റും മാത്രമാണ് സ്വന്തമാക്കിയത്. അതേസമയം, 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച അഞ്ച് സീറ്റുകള്‍ എഐഎംഐഎം ഇത്തവണയും നിലനിര്‍ത്തി.

AIMIM ready to support NDA govt in Bihar if Seemanchal treated justly says Owaisi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

'ഞാന്‍ അതിജീവിതനൊപ്പം, അയാള്‍ക്ക് മനക്കരുത്തുണ്ടാകട്ടെ'; രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് വനിതാ നേതാവ്

'ജീനിയസ് ചിമ്പാന്‍സി'; അസാമാന്യ ബുദ്ധി വൈഭവം കൊണ്ട് അമ്പരപ്പിച്ച 'അയി' വിട പറഞ്ഞു

മകര ജ്യോതി ദര്‍ശനം; ഭക്തര്‍ മടങ്ങേണ്ടത് ഇങ്ങനെ; ക്രമീകരണങ്ങള്‍

ജോബ് അപായപ്പെടുത്തുമെന്ന് ഭയം, സുഹൃത്തിനെ വിളിച്ച് ഷേര്‍ളി; ഇരട്ട മരണത്തില്‍ ദുരൂഹത മാറാതെ ബോഗെയ്ന്‍വില്ല വീട്

SCROLL FOR NEXT