Air Force jet crashes near Tambaram in Chennai, pilot ejects safely  
India

ചെന്നൈയില്‍ വ്യോമസേന വിമാനം തകര്‍ന്നു, അപകടം പരിശീലന പറക്കലിനിടെ

താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ വ്യോമ സേനയുടെ പരിശീലന വിമാനം തകര്‍ന്ന് അപകടം. ചെന്നൈ താംബരത്തിന് സമീപം തിരുപ്പോരൂരില്‍ ആണ് വിമാനം തകര്‍ന്നു വീണത്. താംബരം വ്യോമസേനാ താവളത്തില്‍ നിന്നു പറന്നുയര്‍ന്ന വിമാനം മിനിറ്റുകള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു.

വ്യോമസേനയുടെ പിസി-7 പിലാറ്റസ് വിഭാഗത്തില്‍പ്പെട്ട ബേസിക് ട്രെയിനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പൈലറ്റ് കൃത്യസമയത്ത് തന്നെ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടിയതിനാല്‍ സുരക്ഷിതനാണെന്ന് വ്യോമസേന അറിയിച്ചു. നാശനഷ്ടത്തിന്റെ വ്യാപ്തി വ്യക്തമല്ല.

അപകടത്തെ കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു.

Air Force jet crashes near Tambaram in Chennai, pilot ejects safely.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സദ്ഭരണത്തിന്റെയും വികസനത്തിന്റെയും വിജയം'; ബിഹാര്‍ ജനതയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

Bihar Election Results 2025: ഡബിള്‍ സെഞ്ച്വറി നേട്ടത്തില്‍ എന്‍ഡിഎ, 34 സീറ്റില്‍ കിതച്ച് മഹാസഖ്യം

എംഡിഎംഎ വിൽക്കാൻ യുവതികൾ എത്തി; വാങ്ങാൻ യുവാക്കളും; പിടിയിൽ

15 സിക്‌സ്, 11 ഫോര്‍, 42 പന്തില്‍ 144 റണ്‍സ്!; '14കാരന്‍ വണ്ടര്‍ കിഡ്' വൈഭവ് സൂര്യവംശിയുടെ തീപ്പൊരി ബാറ്റിങ് (വിഡിയോ)

കൃത്രിമങ്ങളിലൂടെ നേടിയ വിജയം, ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൂടുതല്‍ ഐക്യത്തോടെ പ്രവര്‍ത്തിക്കണമെന്ന് സിപിഎം

SCROLL FOR NEXT