എയര്‍ ഇന്ത്യ വിമാനം -Air India File
India

ജിപിഎസ് സിഗ്നല്‍ ലഭിച്ചില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചു പറന്നു

ഇന്ന് വൈകുന്നേരം പുറപ്പെട്ട ഐഎക്‌സ് 2564 ആണ് ജമ്മുവില്‍ ഇറങ്ങാതെ തിരികെ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ജമ്മു വഴി ശ്രീനഗറിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ജമ്മു വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാതെ തിരിച്ചു പറന്നു. ഇന്ന് വൈകുന്നേരം പുറപ്പെട്ട ഐഎക്‌സ് 2564 ആണ് ജമ്മുവില്‍ ഇറങ്ങാതെ തിരികെ ഡല്‍ഹിയിലേക്ക് തന്നെ മടങ്ങിയത്. വിമാനത്തിലെ ജിപിഎസ് സിഗ്‌നലുകളില്‍ തടസം നേരിട്ടത് കാരണം മുന്‍കരുതലെന്ന നിലയ്ക്കാണ് വിമാനം തിരികെ പറന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

കാലാവസ്ഥയും റണ്‍വേയും വ്യക്തമായിരുന്നെങ്കിലും പൈലറ്റിന് കൃത്യമായി ലാന്‍ഡിങ് നടത്താനുള്ള പ്രദേശം കണ്ടെത്താന്‍ സാധിച്ചില്ലെന്ന് എയര്‍ ലൈന്‍സ് അധികൃതര്‍ പറഞ്ഞു. യാത്രക്കാര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും ചില മേഖലകളില്‍ പറക്കുമ്പോള്‍ ജിപിഎസ് സിഗ്‌നല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി.

യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയതായും എയര്‍ ഇന്ത്യ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെ ജമ്മുവില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനം, ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്ത് ലാന്‍ഡ് ചെയ്യാന്‍ തയ്യാറെടുക്കുമ്പോഴാണ് ജിപിഎസ് സംവിധാനത്തിലെ സിഗ്‌നല്‍ പ്രശ്‌നം ശ്രദ്ധയിപ്പെട്ടത്. തുടര്‍ന്ന് വിമാനം കുറച്ചുനേരം ജമ്മു വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറന്നതിന് ശേഷം ലാന്‍ഡ് ചെയ്യാതെ ഡല്‍ഹിയിലേക്ക് മടങ്ങാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.

യോഗദിനത്തില്‍ പങ്കെടുത്തില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ ഉത്തരവ്; വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു

Air India Express Delhi-Jammu Flight Returns Without Landing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

SCROLL FOR NEXT