Air India Flight Tail Hits Runway During Landing at Bengaluru Airport. file
India

ലാൻഡിങ്ങിനിടെ എയർ ഇന്ത്യ വിമാനത്തിന്റെ വാൽഭാഗം റൺവേയിലിടിച്ചു; ബം​ഗളൂരുവിൽ വൻ അപകടം ഒഴിവായി

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : JOICE MON D L

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ വാൽഭാഗം നിലത്തിടിച്ചു. എയർ ഇന്ത്യയുടെ എഐ 2651 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.

ഡൽഹിയിൽ നിന്ന് ബംഗളൂരുവിലേക്ക് 181 യാത്രക്കാരുമായി വന്ന എയർ ഇന്ത്യയുടെ വിമാനമാണ് ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടത്. ഈ വിമാനം ലാൻഡിങ്ങിന് ശ്രമിക്കുന്നതിന് തൊട്ടു മുൻപ് ഒരു ബോയിങ് 747 വിമാനം ഇവിടെ നിന്ന് പുറപ്പെട്ടിരുന്നു.

ഇതിനെ തുടർന്ന് കനത്ത വായു ചുഴി രൂപപ്പെട്ടിരുന്നു. ഇതോടെ എയർ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് തോന്നിയ പൈലറ്റ്  വിമാനം വീണ്ടും മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചതാണ് അപകടത്തിന് കാരണം എന്നാണ് സൂചന.

സംഭവത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട വിമാനം വിശദമായ പരിശോധനകൾക്കായി ബംഗളൂരുവിൽ ഗ്രൗണ്ട് ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള മടക്ക സർവീസ് (AI2652) റദ്ദാക്കി. യാത്രക്കാർക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Air India Flight Tail Hits Runway During Landing at Bengaluru Airport.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലയിടംതുരുത്തിലെ ഒഴിപ്പിക്കല്‍ ശനിയാഴ്ച പൂര്‍ത്തീകരിക്കണം; കോടതിയുടെ കര്‍ശന നിര്‍ദേശം

മലയിടംതുരുത്ത് ഒഴിപ്പിക്കൽ ശനിയാഴ്ച പൂർത്തീകരിക്കണം, 13-ാം നമ്പർ‌ കാർ കെ എം ഷാജിക്ക്, നീറ്റിൽ വീഴ്ച സംഭവിച്ചെന്ന് എൻടിഎ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഇന്ത്യന്‍ എഡിസനായി' മാധവന്‍; 'ജിഡിഎന്‍' തിയേറ്ററുകളിലേക്ക്

പിണറായിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്: പ്രതികള്‍ക്കെതിരെയുള്ള വ്യോമയാന വകുപ്പ് ഒഴിവാക്കി; റിപ്പോര്‍ട്ട് കോടതിയില്‍

ശരിയായി ഉപയോഗിച്ചില്ലെങ്കിൽ അപകടം; മുടിയിൽ ഹെയർ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

SCROLL FOR NEXT