ശങ്കർ മിശ്ര 
India

സഹയാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍

എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്കു മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബംഗളൂരുവില്‍നിന്നാണ് മിശ്രയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഉടര്‍ ഡല്‍ഹിയില്‍ എത്തിക്കുമെന്ന് ഡെപ്യൂട്ടി കമ്മിഷണര്‍ (എയര്‍പോര്‍ട്ട്) രവികുമാര്‍ സിങ് പറഞ്ഞു.

കഴിഞ്ഞ നവംബര്‍ 26ന് ന്യൂയോര്‍ക്കില്‍നിന്നു ഡല്‍ഹിയിലേക്കു വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ചു ലക്കുകെട്ട മിശ്ര എഴുപതുകാരിയായ സഹയാത്രികയ്ക്കു മേല്‍ മൂത്രമൊഴിക്കുകയായിരുന്നു. 

സ്ത്രീ എയര്‍ ഇന്ത്യയ്ക്കു നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഭവത്തിനു ശേഷം മിശ്ര ഒളിവിലായിരുന്നു. മിശ്ര ജോലി ചെയ്യുന്ന യുഎസ് കമ്പനി വെല്‍സ് ഫാര്‍ഗോ ഇയാളെ പുറത്താക്കിയിരുന്നു. കമ്പനിയുടെ വൈസ് പ്രസിഡന്റ് ആയിരുന്നു മിശ്ര. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇരുട്ടടി' ഘട്ടം ഘട്ടമായി; നാലുദിവസത്തിനിടെ ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു, ലിറ്ററിന് 90 പൈസ കൂട്ടി

'ഇത് പറയാൻ എനിക്ക് ചമ്മലാണ്, ത്രസിപ്പിക്കുന്ന രം​ഗങ്ങൾ ഒന്നും ഉണ്ടാകില്ല'; സബ്സ്ക്രിപ്ഷൻ ആരംഭിച്ചുവെന്ന് നടി മഞ്ജു പത്രോസ്

ഇരുചക്ര വാഹനങ്ങളില്‍ കൈവിട്ട അഭ്യാസം വേണ്ട; രണ്ട് കൈകയും ഹാന്‍ഡിലില്‍ വേണം, പുതിയ മാറ്റവുമായി കേന്ദ്രം

ബ്രസീല്‍ ആരാധകര്‍ 'ഹാപ്പി'; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നെയ്മര്‍ ലോകകപ്പ് ടീമില്‍

നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചെന്ന് അഭ്യൂഹം; കാണാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ഭാര്യ

SCROLL FOR NEXT