ന്യൂഡല്‍ഹി: തായ്ലന്‍ഡിലെ ഫുക്കറ്റില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു. സംഭവത്തില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. 134 യാത്രക്കാരുമായി പറന്ന എഐ2379 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ രണ്ട് ക്രൂ അംഗങ്ങള്‍ ഉള്‍പ്പടെ വിമാനത്തില്‍ ഉണ്ടായിരുന്ന 12 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആകാശച്ചുഴിയില്‍ പെട്ട വിമാനത്തിനും കേടുപാടുകള്‍ സംഭവിച്ചു. വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തതായി എയര്‍ഇന്ത്യ അറിയിച്ചു.
വിമാനത്തില്‍ ആകെ 134 പേരാണ് ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതരമായി പരുക്കേറ്റിട്ടില്ലെന്നും കമ്പനി അറിയിച്ചു. ഉയര്‍ന്നു പൊങ്ങിയ വിമാനം പെട്ടെന്ന് താഴേയ്ക്ക് പോകുന്നതു പോലെ തോന്നിയെന്ന് യാത്രക്കാരില്‍ ഒരാള്‍ പറഞ്ഞു. ചില യാത്രക്കാര്‍ക്ക് തലയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. മറ്റു ചിലര്‍ക്ക് ശരീരത്തില്‍ ചതവേറ്റിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates