പ്രതിപക്ഷ ഐക്യത്തിനായി സമയം പാഴാക്കാനില്ല; ചരിത്ര വിജയത്തിന് പിന്നാലെ പ്രശാന്ത് കിഷോര്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തിനുള്ള പ്രതിഫലനമാണ് ഈ വിജയം.
Prashant Kishor
പ്രശാന്ത് കിഷോര്‍
Edited By:
Updated on
1 min read

പട്‌ന: ബങ്കിപ്പൂരിലെ വോട്ടര്‍മാര്‍ക്ക് അവരുടെ ജനപ്രതിനിധിയെ ഓര്‍ത്ത് നിരാശപ്പെടേണ്ടി വരില്ലെന്ന് ജന്‍സൂരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോര്‍. ബങ്കിപ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ അട്ടിമറി വിജയം നേടിയതിന് പിന്നാലെയായിരുന്നു പ്രശാന്ത് കിഷോറിന്റെ പ്രതികരണം. മണ്ഡലത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസത്തിനുള്ളില്‍ ബങ്കിപ്പൂരില്‍ മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്ന് പറഞ്ഞ പ്രശാന്ത് കിഷോര്‍ പ്രാദേശിക തലത്തിലെ അഴിമതി ഇല്ലാതാക്കുമെന്നും പറഞ്ഞു. ബിഹാറിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നേതൃത്വത്തെ തെരഞ്ഞെടുക്കണമെന്ന സന്ദേശമാണ് ബിജെപി നല്‍കിയിരുന്നതെങ്കില്‍ ബിഹാറിന് നല്ലൊരു മുഖ്യമന്ത്രിയെ ഉറപ്പാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസരംഗം മികച്ചതാക്കുന്നതിന്റെ ഭാഗമായി മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനൊപ്പം പ്രദേശത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും പഠിക്കാനുള്ള സൗകര്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ എല്ലാവിഭാഗം ജനങ്ങളും തനിക്കൊപ്പം നിന്നുവെന്നും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടി നടത്തിയ പ്രവര്‍ത്തനത്തിനുള്ള പ്രതിഫലനമാണ് ഈ വിജയം. തന്റെ പൂര്‍ണ ശ്രദ്ധ ബിഹാറില്‍ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കാനില്ലെന്നും ബിഹാറിന്റെ പുരോഗതി മാത്രമാണ് തന്റെ ലക്ഷ്യമെന്നും പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.

Prashant Kishor
കെട്ടിവച്ച കാശുപോലും കിട്ടിയില്ല; സ്വതന്ത്രരായി മത്സരിച്ച നിതീഷ് കുമാറും ലാലു പ്രസാദും പ്രശാന്ത് കിഷോറിനോട് തോറ്റമ്പി!
Prashant Kishor
ബങ്കിപ്പുരിലെ കാവിക്കോട്ട തകർത്ത് പ്രശാന്ത് കിഷോർ; ബിജെപിയെ തളച്ച് 'ജെൻ-സി' വിപ്ലവം
Prashant Kishor
'ജനം മാറ്റം ആഗ്രഹിക്കുന്നു; പാര്‍ട്ടി അധ്യക്ഷന്റെ മണ്ഡലം പോലും ബിജെപിക്ക് നഷ്ടമായി'

'No Time For Opposition Unity, Agenda Is Bihar': Prashant Kishor After Bankipur Win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com