മമത ബാനര്‍ജി file
India

അജിത് പവാറിന്റെ വിയോഗം ഞെട്ടിപ്പിക്കുന്നത്, അന്വേഷണം വേണം: മമത ബാനര്‍ജി

കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവന്‍ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാറിന്റെ മരണത്തില്‍ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. അപകടത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും മമത ആവശ്യപ്പെട്ടു. സാമൂഹികമാധ്യമമായ എക്‌സിലൂടെ ആയിരുന്നു മമതയുടെ പ്രതികരണം.

അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. കടുത്ത നഷ്ടബോധം തോന്നുന്നു. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരന്‍ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവന്‍ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും മമത എക്‌സിലെ കുറിപ്പില്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെ മഹാരാഷ്ട്രയിലെ ബാരാമതിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടതായിരുന്നു അജിത് പവാറും സംഘവും. വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ ബാരാമതി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കാന്‍ ശ്രമിക്കുമ്പോള്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. അജിത് പവാര്‍ ഉള്‍പ്പെടെ അഞ്ചുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Ajit Pawar Plane Crash: Mamata Banerjee says she was shocked hearing the news and said an investigation is needed

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്, മൂന്നാം ബലാത്സംഗ കേസില്‍ ജാമ്യം

മൂഡ് ഓഫ് ആണോ? ഈ ഭക്ഷണങ്ങൾ നിങ്ങളെ ഓൺ ആക്കും

മൂഡ് നേരെയാകണോ? എങ്കില്‍ മധുരം വേണ്ട, ഇതൊന്ന് ട്രൈ ചെയ്യൂ

ഈ പൊടിക്കൈകൾ ചെയ്ത് പല്ലികളെ പമ്പ കടത്താം

'അർജിത്തിന് കൂടുതൽ ഉയരങ്ങളിലേക്ക് പറക്കാൻ സമയമായി, ഇത് പുതിയ തുടക്കം മാത്രം'; ​പിന്തുണച്ച് ശ്രേയ ഘോഷാൽ

SCROLL FOR NEXT