അക്ഷര സിങ്/ട്വിറ്റര്‍ 
India

നടിയെ കാണാന്‍ എത്തിയവര്‍ വയലന്റ് ആയി, കൂട്ടത്തല്ല്, ലാത്തിയടി - വിഡിയോ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ ആളുകള്‍ അനിയന്ത്രിതമായി പ്രവഹിച്ചപ്പോള്‍ ബഹളവും പൊലീസിന്റെ ലാത്തിയടിയും

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടിയെ കാണാന്‍ ആളുകള്‍ അനിയന്ത്രിതമായി പ്രവഹിച്ചപ്പോള്‍ ബഹളവും പൊലീസിന്റെ ലാത്തിയടിയും. ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിക്കെത്തിയ ഭോജ്പുരി നടി അക്ഷര സിങ്ങിനെ കാണാനാണ് ആളുകള്‍ തടിച്ചുകൂടിയത്. നടിയോട് ചിലര്‍ മോശമായി പെരുമാറിയെന്നും റിപ്പോര്‍ട്ടുണ്ട്. 

ചടങ്ങിനിടെ ബഹളം നിയന്ത്രണാതീതമായപ്പോള്‍ പൊലീസ് ലാത്തി വീശി. വലിയ ആള്‍ക്കൂട്ടം പരിപാടിക്ക് എത്തിയിരുന്നു. ലാത്തിച്ചാര്‍ജിലും മറ്റുമായി നിരവധിപേര്‍ക്കു പരുക്കേറ്റു. ചടങ്ങിനായി കൊണ്ടിട്ടിരുന്ന കസേരകള്‍ ജനം അടിച്ചുതകര്‍ത്തു. പൊലീസ് കാവലിലാണ് അക്ഷരയെ പുറത്തെത്തിച്ചത്.

മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഉദ്ഘാടനവും പ്രസംഗവും നിര്‍വഹിച്ചു പോയതിനു പിന്നാലെയായിരുന്നു സംഭവം. നടിമാരായ അക്ഷര സിങ്, നിഷ സിങ് എന്നിവരുടെ പാട്ടും നൃത്തവുമായിരുന്നു നിശ്ചയിച്ചിരുന്നത്. 

ബിഹാറിലും ഝാര്‍ഖണ്ഡിലും ഏറെ ആരാധകരുള്ള ഭോജ്പുരി നടിയാണ് അക്ഷര സിങ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

'ഓരോ തുള്ളി രക്തത്തിന്റെയും വില യുഎസും ഇസ്രയേലും ഒടുക്കേണ്ടി വരും; നീതി നടപ്പാക്കുക തന്നെ ചെയ്യും’

'തെരഞ്ഞെടുപ്പിന്റെ പേരിൽ എന്റെ ഹണിമൂൺ മുക്കരുത്!' അപേക്ഷയുമായി അധ്യാപിക കലക്ടറേറ്റിൽ

'ലീഗില്‍ തുടരും'; എല്‍ഡിഎഫിലേക്കെന്ന അഭ്യൂഹം തള്ളി അബ്ദുറഹിമാന്‍ രണ്ടത്താണി

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

SCROLL FOR NEXT