പീയൂഷും വര്‍ഷ ജെയിനും  എക്‌സ്‌
India

എന്താണ് സന്താര?; മരണം വരെയുള്ള ഈ ഉപവാസത്തെക്കുറിച്ച് അറിയാം

സല്ലെഖന എന്ന പേരില്‍ കൂടി അറിയപ്പെടുന്ന സന്താര ഒരു ജൈന മത ആചാരമാണ്.

സമകാലിക മലയാളം ഡെസ്ക്

മൂന്ന് വയസുള്ള പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് സന്താര നല്‍കിയതിനെത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്ത് വന്നത്. ഇന്‍ഡോറിലെ ആത്മീയ നേതാവാണ് സന്താര നല്‍കിയത്.

ഐടി പ്രൊഫണലുകളായ പിയൂഷിന്റേയും വര്‍ഷ ജെയിനിന്റേയും മകളായ വിയാന ജെയിനിന് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നത്. ശസ്ത്രക്രിയയും ചികിത്സയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കുടുംബം ആത്മീയതയിലേയ്ക്ക് തിരിഞ്ഞു. മാര്‍ച്ച് 21ന് ജൈന സന്യാസി രാജേഷ് മുനിവ മഹാരാജിനെ സന്ദര്‍ശിക്കുന്നതിനിടെ മാതാപിതാക്കളുടെ സമ്മതത്തോടെ കുട്ടിക്ക് സന്താര വ്രതം നല്‍കുകയായിരുന്നു.

എന്താണ് സന്താര?

സല്ലെഖന എന്ന പേരില്‍ കൂടി അറിയപ്പെടുന്ന സന്താര ഒരു ജൈന മത ആചാരമാണ്. ഒരു വ്യക്തി സ്വമേധയാ ഉപവാസത്തിലൂടെ ജീവിതം അവസാനിപ്പിക്കാന്‍ തെരഞ്ഞെടുക്കലാണ് ഈ വ്രതം. ഭക്ഷണവും വെള്ളവും ക്രമേണ ഒഴിവാക്കുന്നതാണ് ഈ ആചാരം. ആത്മാവിനെ ശുദ്ധീകരിക്കുന്നതിനും മോചനം നേടുന്നതിനുമുള്ള ഒരു മാര്‍ഗമായി ജൈനന്‍മാര്‍ ഇത് സ്വീകരിക്കുന്നു. ഇഷ്ടാനുസരണം വ്രതം എടുക്കാന്‍ കഴിയില്ല. മരണം അടുത്തിരിക്കുമ്പോഴോ വാര്‍ധക്യം, ഭേദമാകാനാവാത്ത രോഗം, ക്ഷാമം എന്നിവ പോലെ അങ്ങേയറ്റത്തെ അവസ്ഥകള്‍ എന്നിവ കാരണം ഒരാള്‍ക്ക് മതപരമായ കര്‍ത്തവ്യങ്ങള്‍ പാലിക്കാന്‍ കഴിയാതെ വരുമ്പോഴോ മാത്രമേ സന്താര അനുഷ്ഠിക്കാവൂ എന്നാണ് ജൈന ഗ്രന്ഥങ്ങളില്‍ പറയുന്നത്.

എഡി നാലാം നൂറ്റാണ്ടിലെ പ്രധാന ജൈന ഗ്രന്ഥമായ സമന്തഭദ്രന്റെ രത്‌നകരന്ദ ശ്രാവകാചാരം സന്താര വ്രതത്തെക്കുറിച്ചും അത് എങ്ങനെ പാലിക്കണമെന്നതിനെക്കുറിച്ചും വ്യക്തമായ വിശദീകരണം നല്‍കുന്നു. ആത്മാവിനെ ശരീരത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഈ വ്രതം എടുക്കണമെന്നാണ് ഇതില്‍ പറയുന്നത്. സന്താര വ്രതം എടുക്കുന്ന ഏതൊരാളും അയാളുടെ വൈകാരികമായ അവസ്ഥകളെ നിയന്ത്രിക്കണം. എല്ലാ സ്വത്തുക്കളും ഉപേക്ഷിക്കണം. പ്രിയപ്പെട്ടവരില്‍ നിന്ന് മാനസികമായി വേര്‍പിരിയണം. എല്ലാവരോടും ക്ഷമിക്കണം. തെറ്റുകളില്‍ ഖേദിക്കണം. ശാന്തമായ മനസോടെ പ്രാര്‍ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പതുക്കെ ഭക്ഷണം കഴിക്കുന്നതും കുടിക്കുന്നതും നിര്‍ത്തുകയും മരണം വരെ ഉപവസിക്കുകയും വേണം.

സന്താര നിയമപരമാണോ?

ഇന്ത്യയില്‍ ഇതിന് നിയപരമായ ചില പ്രശ്‌നങ്ങള്‍ ഉണ്ട്. 2015ല്‍ സന്താര നിയമവിരുദ്ധമായി കണക്കാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 306 പ്രകാരം ഇത് ആത്മഹത്യയ്ക്ക് തുല്യമാണെന്നായിരുന്നു വിധി. ഒരാള്‍ സ്വമേധയാ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തെ മതപരമായ ആചാരമായി ന്യായീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു കോടതിയുടെ ന്യായീകരണം. വിധി ജൈന സമൂഹത്തില്‍ നിന്ന് പ്രതിഷേധത്തിനിടയാക്കി. ഒരു മാസത്തിന് ശേഷം സുപ്രീംകോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തു. സന്താരയെ മതസ്വാതന്ത്ര്യത്തിന് കീഴില്‍ തുടരാന്‍ അനുവദിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല കട്ടിളപ്പാളിയിലെ സ്വര്‍ണ മോഷണം; രണ്ടാമത്തെ കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റി അറസ്റ്റില്‍

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

'ഇനി കേരളത്തിലേക്കേ ഇല്ല'; ദുരനുഭവം പങ്കുവച്ച് വിനോദസഞ്ചാരിയായ യുവതി; സ്വമേധയാ കേസ് എടുത്ത് പൊലീസ്

മീനിന്റെ തല കഴിക്കുന്നത് നല്ലതോ ?

SCROLL FOR NEXT