പവന്‍ ഖേര, ട്വിറ്റര്‍  ട്വിറ്റര്‍
India

അസം മുഖ്യമന്ത്രിയുടെ ഭാര്യക്കെതിരായ ആരോപണം; പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി

മുന്‍കൂര്‍ ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ മുന്‍കൂര്‍ ജാമ്യം സ്റ്റേ ചെയ്ത് സുപ്രീംകോടതി. അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയുടെ ഭാര്യക്കെതിരായ ആരോപണത്തില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. തെലങ്കാന ഹൈക്കോടതിയാണ് നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

റിനികി ഭൂയാന്‍ ശര്‍മക്ക് രണ്ട് മുസ്ലീം രാഷ്ട്രങ്ങളുടേതടക്കം മൂന്ന് പാസ്പോര്‍ട്ടുകള്‍ ഉണ്ടെന്നായിരുന്നു ഖേരയുടെ ആരോപണം. എന്നാല്‍, പവന്‍ ഖേര വ്യാജ രേഖകളാണ് പുറത്തുവിട്ടതെന്നും പാകിസ്ഥാനിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ പ്രചരിപ്പിച്ച രേഖകളാണ് ഇതിനായി ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ വ്യക്തമാക്കി. അസം തെരഞ്ഞെടുപ്പില്‍ പാകിസ്ഥാന്റെ ഇടപടല്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഖേരയുടെ ഈ നീക്കമെന്ന് ബിജെപി ആരോപിച്ചു. ഖേരയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തിയതായി അസം പൊലീസ് അറിയിച്ചിരുന്നു.

തെലങ്കാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ അനുകൂലമായി വിധി വന്നെങ്കിലും സുപ്രീംകോടതി ഇടപെടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഖേരക്ക് അസം ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

Allegations against Assam CM's wife; Supreme Court stays Pawan Khera's anticipatory bail

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മോദി നിർദ്ദേശിച്ചു; സിബിഎസ്ഇ ബോർഡ് ചെയർമാനേയും സെക്രട്ടറിയേയും സ്ഥലം മാറ്റി; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രം

10 സിക്സുകൾ, 117 പന്തിൽ 158 അടിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ; ഉത്തരാഖണ്ഡ് ഗോൾഡ് കപ്പിൽ ഗോവയെ തകർത്ത് കേരളം

പിവി സിന്ധുവിന് നേട്ടം; 3 വര്‍ഷത്തിനു ശേഷം റാങ്കിങില്‍ മുന്നേറ്റം

'കലാച്ചി' വായിച്ച് ആത്മഹര്‍ഷം പൂണ്ടു; കണ്ടപ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മവച്ചു; ആരോപണത്തിന്റെ പ്രഭവസ്ഥാനം വ്യക്തം; വിവാദത്തില്‍ പ്രതികരിച്ച് കെആര്‍ മീര

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷിക്കാൻ പ്രത്യേക സംഘം

SCROLL FOR NEXT