അമാനത്തുല്ല ഖാന്‍  എക്സ്പ്രസ്സ്
India

വീട്ടില്‍ ഇഡി റെയ്ഡ്, രാവിലെ എക്‌സില്‍ വിഡിയോ; ഒടുവില്‍ എഎപി എംഎല്‍എ അമാനത്തുല്ല ഖാന്‍ അറസ്റ്റില്‍

അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോര്‍ഡിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ചെയര്‍മാനും എഎപി എംഎല്‍എയുമായ അമാനത്തുല്ല ഖാനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അനധികൃത നിയമനവും വസ്തു ഇടപാടുകളുമായി 100 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഇഡിയുടെ ആരോപണം. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തിരിക്കുമ്പോഴാണ് ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

രാവിലെ അമാനത്തുല്ല ഖാന്റെ വീട്ടില്‍ ഇഡി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പരിശോധനയ്‌ക്കെന്ന പേരില്‍ ഇഡി സംഘമെത്തിയതു തന്നെ അറസ്റ്റു ചെയ്യാനാണെന്നാണ് അമാനത്തുല്ല ഖാന്‍ എക്‌സില്‍ ആരോപിച്ചത്. തന്റെ ഭാര്യാ മാതാവ് അര്‍ബുദബാധിതയാണ്. നാലു ദിവസം മുന്‍പാണു ശസ്ത്രക്രിയ നടത്തിയത്. ഇക്കാര്യം ഇഡിയെ അറിയിച്ചിട്ടും ഉദ്യോഗസ്ഥരുടെ പെരുമാറ്റം ശരിയല്ലെന്നുമാണ് അമാനത്തുള്ള പറഞ്ഞത്. ഇഡിയുടെ പരിശോധന നടക്കുന്ന സമയത്ത് ഡല്‍ഹി പൊലീസും അര്‍ധസൈനിക വിഭാഗവും വീടിനു പുറത്തുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2 വര്‍ഷമായി തന്നെ പീഡിപ്പിക്കുകയാണ്. അതും തെറ്റായ ആരോപണങ്ങളുടെ പേരില്‍. എഎപി പാര്‍ട്ടിയെയാകെ ഇവര്‍ ബുദ്ധിമുട്ടിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടിയെ തകര്‍ക്കുകയാണു ലക്ഷ്യം. ജനങ്ങള്‍ എനിക്കു വേണ്ടി പ്രാര്‍ഥിക്കണം. ജോലികളെല്ലാം നിറവേറ്റും. ഞങ്ങള്‍ പേടിക്കില്ല, ആശങ്ക വേണ്ടെന്നും അമാനത്തുല്ല ഖാന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT