ദഹി വേണ്ട, തൈരു മതിയെന്ന് അതോറിറ്റി 
India

ദഹി വേണ്ട, തൈര് തന്നെ മതി; മാര്‍ഗനിര്‍ദേശം തിരുത്തി ഫുഡ് സേഫ്റ്റി അതോറിറ്റി

ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെ പ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ദഹി എന്ന ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി തിരുത്തി. പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. ദഹി എന്നതിനൊപ്പം തൈര് എന്നത് ഉള്‍പ്പടെ
പ്രദേശിക വകഭേദങ്ങള്‍ ഉപയോഗിക്കാമെന്ന് പുതുക്കിയ ഉത്തരവില്‍ പറയുന്നു. 

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെ നേരത്തെ തമിഴ്‌നാട് രംഗത്തുവന്നിരുന്നു. ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു.

ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് തമിഴ്‌നാട്ടിലെ ക്ഷീരോത്പാദക സഹകരണ പ്രസ്ഥാനമായ ആവിന്‍ വ്യക്തമാക്കി. തൈര് എന്ന തമിഴ് വാക്കു തന്നെയായിരിക്കും പായ്ക്കറ്റില്‍ അച്ചടിക്കുകയെന്ന് ആവിന്‍ അറിയിച്ചു. ഇക്കാര്യം അതോറിറ്റിയെ അറിയിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര നയത്തിന്റെ ഭാഗമാണ് അതോറിറ്റിയുടെ നിര്‍ദേശമാണ് ഡിഎംകെ കുറ്റപ്പെടുത്തി. ബിജെപി സംസ്ഥാന ഘടകവും സര്‍ക്കുലറിനെ എതിര്‍ത്തു. എന്നാല്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമാണ് സര്‍ക്കുലര്‍ എന്നാണ് ബിജെപി നിലപാട്.

ദഹി നഹി പോഡ എന്ന ഹാഷ് ടാഗില്‍ ഒട്ടേറെ ട്വീറ്റുകള്‍ അതോറിറ്റി നിര്‍ദേശത്തിനെതിരെ വന്നിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT