അച്ഛൻ പഠിക്കാൻ പറഞ്ഞു; 9 വയസുകാരിയായ 'ഇൻസ്റ്റാ ക്വീൻ' തൂങ്ങി മരിച്ച നിലയിൽ

പിതാവ് തിരിച്ചു വരുമ്പോൾ കുട്ടി അബോധാവസ്ഥയിലായിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തിരുവല്ലൂരില്‍ പിതാവ് വഴക്ക് പറഞ്ഞതിനെ തുടർന്ന് ഒന്‍പത് വയസുകാരി തൂങ്ങി മരിച്ചു. തിരുവല്ലൂര്‍ സ്വദേശി കൃഷ്ണമൂര്‍ത്തിയുടെ മകൾ പ്രതീക്ഷയാണ് മരിച്ചത്. സമീപത്തെ വീട്ടില്‍ കളിച്ചു കൊണ്ട് നിന്ന കുട്ടിയോട് പിതാവ് പഠിക്കാന്‍ പറഞ്ഞതിന്റെ ദേഷ്യത്തില്‍ കുട്ടി ആത്മഹത്യ ചെയ്താണെന്നാണ് പ്രാഥമിക നിഗമനം.

കുട്ടിയോട് പഠിക്കാന്‍ പറഞ്ഞ ശേഷം പിതാവ് വീടിന്റെ താക്കോല്‍ മകളെ ഏല്‍പ്പിച്ചിട്ട് പുറത്തുപോയ സമയത്താണ് സംഭവം. രാത്രി 8.15യോടെയാണ് പിതാവ് വീട്ടിൽ തിരിച്ചെത്തിയത്. കുറെ വിളിച്ചിട്ടും മകൾ പ്രതികരിക്കാതിരുന്നതിനെ തുടർന്ന് വാതില്‍ തള്ളിത്തുറന്ന് അകത്ത് ചെന്നപ്പോഴാണ് ഒരു തോർത്തിൽ കുട്ടി തൂങ്ങി നിൽക്കുന്നത് കണ്ടത്. കുട്ടി അബോധാവസ്ഥയിലായിരുന്നു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ഇന്‍സ്റ്റാഗ്രാമില്‍ സജീവമായിരുന്ന കുട്ടിയെ 'ഇൻസ്റ്റാ ക്വീൻ' എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. സംഭവത്തില്‍ തിരുവല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com