ഫയല്‍ ചിത്രം 
India

പിറന്നാള്‍ സമ്മാനം ഒരു കുട്ട തക്കാളി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മേശപ്പുറത്ത് സമ്മാനമായി ലഭിച്ച തക്കാളി കുട്ടകള്‍ വച്ച് യുവതി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി. കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മുംബൈയില്‍ 140 രൂപയില്‍ അധികമാണ് വില. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്. 

കല്യാണിലെ കൊച്ചാടി സ്വദേശിയായ സോണാലിനാണ് ഞായറാഴ്ച ജന്മദിനത്തില്‍ ബന്ധുക്കളില്‍ നിന്ന് നാല് കിലോയിലധികം തക്കാളി സമ്മാനമായി ലഭിച്ചത്. മേശപ്പുറത്ത് സമ്മാനമായി ലഭിച്ച തക്കാളി കുട്ടകള്‍ വച്ച് യുവതി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തന്റെ സഹോദരനും അമ്മായിയും അമ്മാവനും ഈ അവസരത്തില്‍ തനിക്ക് നല്‍കിയ സമ്മാനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് യുവതി പറഞ്ഞു. നാസിക്, പൂനെ എന്നിവിടങ്ങളില്‍ നിന്നാണ് മുംബൈയിലേക്ക് തക്കാളി എത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ