Amit Shah Accuses Rahul Gandhi of Protecting Illegal Immigrants Through SIR Criticism. file
India

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടിവരുമെന്ന് അമിത് ഷാ വ്യക്തമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട വിഷയത്തിൽ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി അമിത് ഷാ. എസ്‌ഐആറിനെ വിമർശിക്കുന്നതിലൂടെ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ജനപ്രീതിയെ അപമാനിക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയത്തിന് പിന്നാലെയാണ് അമിത് ഷാ വിമർശനവുമായി രംഗത്ത് എത്തിയത്.

''അനധികൃത കുടിയേറ്റക്കാരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്താനാണോ കോൺഗ്രസ് ശ്രമിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള നീക്കമാണ് എസ്‌ഐആറിനെതിരായ വിമർശനത്തിന് പിന്നിൽ. ഈ തന്ത്രം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്'' അമിത് ഷാ പറഞ്ഞു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളെയും അദ്ദേഹം വിമർശിച്ചു. കെട്ടിച്ചമച്ച മാധ്യമ പരിപാടികളിലൂടെയും നുണകളിലൂടെയും ജനങ്ങളുടെ വിശ്വാസം നേടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

''ഗുജറാത്തിൽ 1985നുശേഷം ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിട്ടില്ല. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്‌ഐആർ നടപ്പാക്കിയത്. അതിനാൽ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്ക് എസ്‌ഐആറിനെ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല'' അദ്ദേഹം പറഞ്ഞു.

2029ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് കനത്ത തോൽവി നേരിടേണ്ടിവരുമെന്ന് അമിത് ഷാ വ്യക്തമാക്കി. ബിജെപിക്കും എൻഡിഎയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജനപിന്തുണയുണ്ടെന്നും തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ രാഹുൽ ഗാന്ധി ആത്മപരിശോധന നടത്തണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

Amit Shah Accuses Rahul Gandhi of Protecting Illegal Immigrants Through SIR Criticism.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മണ്ഡല പുനര്‍നിര്‍ണയ ബില്ലിന് പിന്തുണയുമായി ഡിഎംകെ; അനുകൂലിച്ച് വോട്ട് ചെയ്യും

'മകളുടെ ജീവിതത്തിലെ ഏറ്റവും ബോറിങ് മനുഷ്യന്‍ ഞാനാണ്'; ഓവര്‍ സ്‌നേഹ പ്രകടനം ഇഷ്ടമല്ല: ധ്യാന്‍ ശ്രീനിവാസന്‍

ആറുപടൈ വീടുകളിൽ ഒന്നാമത്തേത്, മുരുകൻ ദേവയാനിയെ വിവാഹം കഴിച്ച പുണ്യസ്ഥലം; അറിയാം തിരുപ്പരൻ കുൺട്രത്തിന്റെ പ്രാധാന്യം

'സിക്‌സര്‍' പന്ത്; ചരിത്രം കുറിച്ച് ഋഷഭ് പന്ത്, കൂടുതല്‍ റണ്‍സിലും റെക്കോര്‍ഡ്

'കെ സുധാകരനോട് വിദേശത്തു നിന്ന് മടങ്ങാന്‍ നിര്‍ദേശം; എല്ലാ എംപിമാരും ഡല്‍ഹിയില്‍ എത്തണം'