അമൃത ഫഡ്‌നാവിസ് 
India

'ഉത്സവങ്ങള്‍ എല്ലാവരുടെതും'; നവരാത്രി ആഘോഷങ്ങളിലെ മുസ്‌ലിം വിലക്കിനെ എതിര്‍ത്ത് അമൃത ഫഡ്‌നാവിസ്; ബിജെപിയില്‍ ഭിന്നത; വിവാദം

വിഎച്ച്പിയുടെ നിര്‍ദേശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ അഭിപ്രായപ്പെട്ടു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗര്‍ബ, ദണ്ഡിയ പരിപാടികളില്‍ മുസ്ലിംകളെ വിലക്കണമെന്ന വിഎച്ച്പി നിര്‍ദേശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ബിജെപി നേതാക്കള്‍ രംഗത്തെത്തിയത് മഹാരാഷ്ട്രയില്‍ പുതിയ വിവാദത്തിന് കാരണമായി. വിഎച്ച്പിക്ക് പിന്തുണയുമായി രംഗത്തെത്തിയ മഹാരാഷ്ട്ര മന്ത്രി നീതീഷ് റാണയെ തള്ളി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസ് രംഗത്തെത്തി. വിഎച്ച്പിയുടെ നിര്‍ദേശം ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും അഭിപ്രായപ്പെട്ടു.

ഉത്സവങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു. നവരാത്രി ആഘോഷങ്ങൡ മുസ്ലിംകളെ വിലക്കണമെന്നും അല്ലാത്തപക്ഷം ലവ് ജിഹാദ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പറഞ്ഞായിരുന്നു നിതീഷ് റാണ വിഎച്ച്പിക്ക് പിന്തുണ നല്‍കിയിരുന്നത്. വിഗ്രഹ ആരാധന പിന്തുടരാത്തവര്‍ ഹിന്ദു മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷ വേളകളില്‍ മഹാരാഷ്ട്രയിലെമ്പാടുമുള്ള 'ഗര്‍ബ', 'ദണ്ഡിയ' വേദികളിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.

ഉത്സവങ്ങള്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണെന്നും നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും അമൃത ഫഡ്‌നാവിസ് പറഞ്ഞു. നവരാത്രി ആഘോഷങ്ങൡ മുസ്ലിംകളെ വിലക്കണമെന്നും അല്ലാത്തപക്ഷം ലവ് ജിഹാദ് വര്‍ധിക്കാന്‍ കാരണമാകുമെന്നും പറഞ്ഞായിരുന്നു നിതീഷ് റാണ വിഎച്ച്പിക്ക് പിന്തുണ നല്‍കിയിരുന്നത്. വിഗ്രഹ ആരാധന പിന്തുടരാത്തവര്‍ ഹിന്ദു മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഒക്ടോബര്‍ 11-ന് ആരംഭിക്കുന്ന നവരാത്രി ആഘോഷ വേളകളില്‍ മഹാരാഷ്ട്രയിലെമ്പാടുമുള്ള 'ഗര്‍ബ', 'ദണ്ഡിയ' വേദികളിലേക്ക് മുസ്ലിംകളെ പ്രവേശിപ്പിക്കില്ലെന്ന് വിഎച്ച്പി പ്രഖ്യാപിച്ചിരുന്നു.

നീതീഷ് റാണെയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന്; ഉത്സവങ്ങള്‍ എല്ലാവര്‍ക്കും ഉള്ളതാണെന്നായിരുന്നു അമൃത ഫഡ്‌നാവിസിന്റെ മറുപടി. മുസ്‌ലീം മതവിഭാഗത്തില്‍പ്പെട്ട ഒരാള്‍ അവിടെ വന്ന് ഉത്സവം ശരിയായി ആസ്വദിക്കുകയാണെങ്കില്‍ അതില്‍ താന്‍ ഒരു തെറ്റും കാണുന്നില്ലെന്ന് അമൃത ഫഡ്‌നാവിസ് പറഞ്ഞു.

വിഎച്ച്പിയുടെ ഇത്തരമൊരു ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ പറഞ്ഞു. ഭരണഘടന അനുശാസിക്കുന്നതുപോലെയാണ് രാജ്യത്ത് ഭരണം നടക്കുന്നതെന്നും എല്ലാം മതത്തില്‍പ്പെട്ടവര്‍ക്കും തുല്യാവകാശമുണ്ടെന്നും അത്താവലെ പറഞ്ഞു. മുസ്ലിംകള്‍ ഗര്‍ബയില്‍ പങ്കെടുക്കരുത് എന്ന് പറയുന്നത് നല്ലതല്ല. രാജ്യത്തിനായി ഹിന്ദുക്കളും മുസ്ലിംകളും പ്രവര്‍ത്തിക്കേണ്ടതുണ്ട്. രാജസ്ഥാനിലെ അജ്മീര്‍ ഷെരീഫ് ദര്‍ഗയില്‍ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ പങ്കെടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യ മുന്നോട്ട് പോകുന്നത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണ്. ഡോ. ബാബാസാഹേബ് അംബേദ്കര്‍ നല്‍കിയ ഭരണഘടന എല്ലാ മതങ്ങള്‍ക്കും നീതി ഉറപ്പുനല്‍കുന്നുണ്ട്. ഹിന്ദുക്കളും മുസ്ലിംകളും സിഖുകാരും ക്രിസ്ത്യാനികളും ജൈനരും ബൗദ്ധരും ലിംഗായത്തുകളും പാഴ്സികളും മറ്റ് നിരവധി മതവിഭാഗങ്ങളില്‍ പെട്ടവരും ഇന്ത്യയില്‍ ജീവിക്കുന്നുണ്ട്, നമ്മുടെ ഭരണഘടന എല്ലാ മതങ്ങളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നു,' അദ്ദേഹം പറഞ്ഞു.

ഹിന്ദുവാണെന്ന് സ്ഥിരീകരിക്കുന്നതിനായി പങ്കെടുക്കുന്നവരുടെ ആധാര്‍ കാര്‍ഡ് പരിശോധിക്കണമെന്നും നെറ്റിയില്‍ തിലകം ചാര്‍ത്തണമെന്നും ആവശ്യപ്പെടുന്നതായിരുന്നു വിഎച്ച്പിയുടെ നിര്‍ദ്ദേശങ്ങള്‍. വിഎച്ച്പി ദേശീയ വക്താവും ജോയിന്റ് സെക്രട്ടറിയുമായ ശ്രീരാജ് നായരാണ് നവരാത്രി ആഘോഷങ്ങളില്‍ മുസ്ലിംകള്‍ പങ്കെടുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനം വ്യക്തമാക്കിയത്.

നവരാത്രി ഉത്സവം പാട്ടും നൃത്തവും മാത്രമല്ല, ദേവി പൂജ കൂടിയാണ്. വിഗ്രഹാരാധനയെ എതിര്‍ക്കുന്ന മുസ്ലിംകള്‍ എന്തിനാണ് ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുസ്ലിംകളെ പങ്കെടുപ്പിക്കാത്തത് വിഎച്ച്പി ഏതെങ്കിലും സമുദായത്തിന് എതിരായതുകൊണ്ടാണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മതപരിവര്‍ത്തനത്തിനും ഗോവധ നിരോധനത്തിനും എതിരെയുള്ള നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാത്ത വിഎച്ച്പി, ഹിന്ദുക്കളുടെ സാംസ്‌കാരിക പൈതൃകത്തിന്റെ അവിഭാജ്യ ഘടകമാണ് ആഘോഷങ്ങളെന്ന് വിശ്വസിക്കുന്നു. എങ്കിലും നിയന്ത്രണങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ മാത്രമാണെന്നും മുസ്ലിംകള്‍ക്കോ മറ്റ് സമുദായങ്ങള്‍ക്കോ എതിരല്ലെന്നുമായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.

Amruta Fadnavis bats for inclusive festivals amid Nitesh Rane's remarks on Muslims

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുറത്ത് നില്‍ക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ?'; മാധ്യമങ്ങളോട് ക്ഷുഭിതനായി പിണറായി

ഫോണ്‍ മരവിപ്പിച്ച് തട്ടിപ്പ്; കെണിയില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം?, വഴികള്‍

തിരുവനന്തപുരം വിമാനത്താവളത്തിൽ 2 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ് വേട്ട; രണ്ട് മ്യാൻമർ പൗരന്മാർ പിടിയിൽ

3.4 സെക്കന്‍ഡിനുള്ളില്‍ ഇമിഗ്രേഷന്‍ പൂര്‍ത്തിയാക്കാം; പാസ്‌പോര്‍ട്ടോ ബോര്‍ഡിങ് പാസോ കാണിക്കണ്ട, ഹിറ്റായി ദുബൈയുടെ 'റെഡ് കാര്‍പെറ്റ്'

ലഹരിക്ക് അടിമയായ മകനെ തല്ലിക്കൊന്ന് പിതാവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം