പടക്ക നിർമ്മാണശാലയിൽ‌ സ്ഫോടനം എഎൻഐ
India

പടക്ക നിർമ്മാണശാലയിൽ‌ സ്ഫോടനം; മൂന്ന് വയസുകാരിയുൾപ്പെടെ നാല് മരണം

പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പൊട്ടിത്തെറിയു​ണ്ടാ​യ​ത്.

Author : സമകാലിക മലയാളം ഡെസ്ക്

ഫി​റോ​സാ​ബാ​ദ്: ഉത്തർ‌പ്രദേശിലെ ഫി​റോ​സാ​ബാ​ദി​ൽ നൗ​ഷേ​ര​യി​ലെ പ​ട​ക്ക നിർമ്മാണശാലയി​ലു​ണ്ടാ​യ സ്‌​ഫോ​ട​ന​ത്തി​ൽ നാ​ല് മരണം. പൊട്ടിത്തെറിയിൽ ആ​റ് പേ​ർ​ക്ക് പരിക്കേ​റ്റു. സ്‌​ഫോ​ട​ന​ത്തി​ൽ ഒരു വീ​ട് ത​ക​ർ​ന്നു​വെ​ന്നും നി​ര​വ​ധി പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ​ട​ക്ക​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് പൊട്ടിത്തെറിയു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ഫി​റോ​സാ​ബാ​ദ് ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് ര​മേ​ഷ് ര​ഞ്ജ​ൻ പ​റ​ഞ്ഞു. ഒരു കുടുംബത്തിലെ ഏഴു പേർ അപകടത്തിൽപ്പെട്ടതായി പ്രദേശവാസികൾ അറിയിച്ചു.

മീരാദേവി (45), അമൻ (20), ഗൗതം കുശ്‌വാഹ (18), കുമാരി ഇച്ച (3) എന്നിവരാണ് മരിച്ചത്. നിരവധി സ്ഫോടക വസ്തുക്കൾ പടക്ക നിർമ്മാണശാലയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT