Kalp Kedar Temple, Uttakhand Flash flood എക്സ്/ പിടിഐ
India

വര്‍ഷങ്ങളോളം മറഞ്ഞു കിടന്നു, 70 വര്‍ഷം മുമ്പ് കണ്ടെത്തി; കല്‍പ് കേദാറിനെ വീണ്ടും മണ്ണില്‍മൂടി മിന്നല്‍ പ്രളയം

കാതുരെ ശൈലിയില്‍ നിര്‍മ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാര്‍നാഥ് ക്ഷേത്രത്തിന്റേതിന് സമാനമാണ്

സമകാലിക മലയാളം ഡെസ്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഖീര്‍ ഗംഗാ നദിയിലെ മിന്നല്‍പ്രളയത്തിനെത്തുടര്‍ന്നുണ്ടായ അവശിഷ്ടങ്ങള്‍ക്കടിയില്‍ പുരാതനമായ കല്‍പ് കേദാര്‍ ക്ഷേത്രം മൂടിപ്പോയി. മുമ്പുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ക്ഷേത്രം വര്‍ഷങ്ങളോളം മണ്ണുകൊണ്ട് മൂടപ്പെട്ട നിലയിലായിരുന്നു. ക്ഷേത്രത്തിന്റെ അഗ്രഭാഗം മാത്രമാണ് പുറത്ത് കാണാന്‍ സാധിക്കുമായിരുന്നുള്ളൂ.

കാതുരെ ശൈലിയില്‍ നിര്‍മ്മിച്ച ഈ ശിവക്ഷേത്രത്തിന്റെ വാസ്തുവിദ്യ കേദാര്‍നാഥ് ക്ഷേത്രത്തിന്റേതിന് സമാനമാണ്. 1945-ല്‍ നടത്തിയ ഒരു ഖനനത്തിലൂടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ഭൂമിക്കടിയില്‍ നിരവധി അടി കുഴിച്ചപ്പോഴാണ്, കേദാര്‍നാഥ് ക്ഷേത്രത്തിന് സമാനമായ പുരാതന ശിവക്ഷേത്രം കണ്ടെത്തുന്നത്.

ക്ഷേത്രം ഭൂനിരപ്പിന് താഴെയായിരുന്നതിനാല്‍, ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജകളും നടത്താന്‍ ഭക്തര്‍ക്ക് താഴേക്ക് ഇറങ്ങി പോകണമായിരുന്നു. ക്ഷേത്ര് ശ്രീകോവിലിലുള്ള 'ശിവലിംഗ'ത്തില്‍ ഖീര്‍ ഗംഗ നദിയില്‍ നിന്നുള്ള വെള്ളം പതിക്കുമെന്നും, അതിനായി പ്രത്യേക പാതയുണ്ടെന്നുമാണ് പ്രദേശവാസികള്‍ അഭിപ്രായപ്പെട്ടിരുന്നത്.

ക്ഷേത്രത്തിന് പുറത്ത് കല്ലില്‍ കൊത്തുപണികള്‍ കൊണ്ട് അലംകൃതമാണ്. കേദാര്‍നാഥ് ക്ഷേത്രത്തിലെന്ന പോലെ, കല്‍പ് കേദാര്‍ ശ്രീകോവിലിലെ 'ശിവലിംഗം' നന്ദിയുടെ പിന്‍ഭാഗത്തിന്റെ ആകൃതിയിലാണുള്ളത്.

The ancient Kalp Kedar temple here has been buried under debris brought by a flash flood in the Kheer Ganga river.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT