'അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ല'; റിപ്പോര്‍ട്ടുകള്‍ തള്ളി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കരസേന തള്ളി.
No ceasefire violation in J&K's Poonch sector: Indian Army
ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ ഫയല്‍
Updated on
1 min read

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം. കരസേനയുടേതാണ് പ്രതികരണം. ജമ്മു കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ വെടിവെപ്പുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍ കരസേന തള്ളി.

പൂഞ്ചിലെ കൃഷ്ണ ഘാട്ടി സെക്ടറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘനത്തിന് പിന്നാലെ ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചതായും 15 മിനിറ്റ് നേരം വെടിവെപ്പ് തുടര്‍ന്നതായും, ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നുമായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ ലംഘനം നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ സൈന്യം വ്യക്തമാക്കിയിരിക്കുന്നത്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം ഉണ്ടായിട്ടില്ലെന്ന് സൈന്യത്തെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

No ceasefire violation in J&K's Poonch sector: Indian Army
ഉത്തരകാശിയിലെ മിന്നല്‍ പ്രളയം: നൂറോളം പേര്‍ കുടുങ്ങിയതായി സംശയം, രക്ഷാദൗത്യം തുടരുന്നു; കൂടുതല്‍ സേന ധരാലിയിലേക്ക്

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷത്തിനിടയിലാണ് മെയ് മാസത്തിലാണ് അവസാനമായി വെടിനിര്‍ത്തല്‍ ലംഘനം നടന്നത്. ജമ്മു സെക്ടറിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ അതിര്‍ത്തി സുരക്ഷാ സേന (ബിഎസ്എഫ്) പോസ്റ്റുകള്‍ക്ക് നേരെ മെയ് 9 ന് രാത്രി വൈകി പാകിസ്ഥാന്‍ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തിയിരുന്നു.

Summary

There have been some media and social media reports regarding ceasefire violations in the Poonch region. It is clarified that there has been no ceasefire violation along the Line of Control: Indian Army

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com