പ്രതീകാത്മക ചിത്രം 
India

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളി, സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ അറസ്റ്റില്‍

2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ യുവതിയെ കല്യാണം കഴിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

തിരുപ്പതി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം തടാകത്തില്‍ തള്ളിയതിനും കാണാതായെന്ന് വ്യാജപരാതി നല്‍കിയതിനും സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവാവ് അറസ്റ്റില്‍. തിരുപ്പതി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അഞ്ച് മാസത്തെ അന്വേഷണത്തിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയത്.

2019ലാണ് സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ വേണുഗോപാല്‍ യുവതിയെ കല്യാണം കഴിച്ചത്. വിവാഹത്തിന് പിന്നാലെ ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്നാണ് പരാതി. തുടക്കത്തില്‍ ഇരുവീട്ടുകാരും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് വേണുഗോപാല്‍ പത്മജയ്ക്ക് വിവാഹമോചന നേട്ടീസ് അയക്കുകയും ചെയ്തു.

പിന്നീട് സന്തോഷും സുഹൃത്തും ചേര്‍ന്ന് പത്മജയെ കൊലപ്പെടുത്തുകയും യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍ നിറച്ച് കനാലില്‍ തള്ളുകയും ചെയ്തു. ജനുവരി അഞ്ചിനായിരുന്നു സംഭവം. ഇതിന് പിന്നാലെ ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ വേണുഗോപാലിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതിയുടെ മാതാപിതാക്കള്‍ പൊലിസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് വേണുഗോപാലിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മൃതദേഹം തടാകത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT