Angered by her marriage, man gifts speakers rigged with explosives to woman’s husband; arrest എക്സ്
India

പ്രണയിച്ച യുവതിക്ക് മറ്റൊരാളുമായി കല്യാണം, വരനെ കൊല്ലാന്‍ ബോംബ് വച്ച സ്പീക്കര്‍ സമ്മാനം; പൊട്ടിത്തെറിയില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ

കല്യാണ സമ്മാനം എന്ന വ്യാജേന വരന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: കല്യാണ സമ്മാനം എന്ന വ്യാജേന വരന് സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്പീക്കര്‍ നല്‍കി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 20 വയസുകാരന്‍ ഉള്‍പ്പടെ ഏഴുപേര്‍ അറസ്റ്റില്‍. ഏകദേശം രണ്ട് കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കളാണ് ഇതില്‍ നിറച്ചിരുന്നത്. പൊലീസിന്റെ സമയോചിതമായ ഇടപെടലും യുവാവിന് തോന്നിയ സംശയവുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ചത്തീസ്ഗഢിലെ ഖൈരാഗഡില്‍ നിന്നുള്ള വിനയ് വര്‍മ്മയാണ് കേസിലെ മുഖ്യപ്രതി. ഇലക്ട്രീഷ്യനും ഐടിഐ ഡിപ്ലോമക്കാരനുമാണ് പ്രതി. ഇത് ആസൂത്രിതമായ ഒരു കൊലപാതക ശ്രമമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. സ്പീക്കര്‍ വൈദ്യുത പ്ലഗില്‍ കുത്തി സ്വിച്ച് ഓണ്‍ ചെയ്യുന്ന സമയത്ത് പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു നിര്‍മ്മാണം.

പ്രദേശവാസിയായ അഫ്സര്‍ ഖാന്റെ വിലാസത്തിലായിരുന്നു പാര്‍സല്‍ വന്നത്. പാര്‍സലിന് സാധാരണയേക്കാള്‍ കൂടുതല്‍ ഭാരം ഉണ്ടായതില്‍ സംശയം തോന്നിയ ഖാന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇലക്ട്രീഷ്യനായ വര്‍മ്മ ഓണ്‍ലൈന്‍ ട്യൂട്ടോറിയലുകള്‍ കണ്ടു പഠിച്ചാണ് ഇത്തരത്തിലുള്ള ഉപകരണം നിര്‍മ്മിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഫോണിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററിയില്‍ പൊലീസിന്റെ പിടിയില്‍പ്പെടാതെ ബോംബ് ഉപയോഗിച്ച് ഒരാളെ എങ്ങനെ കൊല്ലാം എന്നതുപോലുള്ള തിരയലുകളും കണ്ടെത്തി.

കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ ഭാര്യയോട് കാലങ്ങളായി പ്രതിക്ക് പ്രണയം ഉണ്ടായിരുന്നു എന്നും പിന്നീട് അഫ്സര്‍ ഖാനുമായി യുവതിയുടെ കല്യാണം കഴിഞ്ഞ ശേഷമുണ്ടായ പ്രതികാരമാണ് ഇത്തരത്തിലൊരു കൊലപാതക ശ്രമത്തിലേക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു. ഓഗസ്റ്റ് 15നാണ് അഫ്സര്‍ ഖാന് വ്യാജ ഇന്ത്യാ പോസ്റ്റ് ലോഗോയുള്ള സമ്മാനപ്പൊതി ലഭിക്കുന്നത്. എന്നാല്‍ അതില്‍ സമ്മാനം അയച്ച ആളുടെ പേരോ വിലാസമോ ഉണ്ടായിരുന്നില്ല. കൂടാതെ വിവാഹത്തിന് മുന്‍പ് പ്രതി തനിക്ക് ശല്യമായിരുന്നെന്നും ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും ഭാര്യ അഫ്സര്‍ ഖാന് മുന്നറിയിപ്പും നല്‍കിയിരുന്നു.

Angered by her marriage, man gifts speakers rigged with explosives to woman’s husband; arrest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം, 200 കോടി പിന്നിട്ടു; അരവണ നിയന്ത്രണം തുടരും

എസ്‌ഐആര്‍: വോട്ടര്‍പട്ടികയില്‍ ഒഴിവാക്കുന്നവരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കിഫ്ബിയിൽ ഡെപ്യൂട്ടി ചീഫ് പ്രോജക്ട് എക്സാമിനർ ഒഴിവ്

തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചു; നിയുക്ത ബിജെപിക്ക് കൗണ്‍സിലര്‍ക്ക് തടവുശിക്ഷ

SCROLL FOR NEXT