പ്രതീകാത്മക ചിത്രം 
India

മുപ്പത് കഴിഞ്ഞിട്ടും വിവാഹം നടത്തിയില്ല; മൂത്ത സഹോദരന്റെ രണ്ടാം ഭാര്യയെ കൊലപ്പെടുത്തി പകവീട്ടി, യുവാവ് അറസ്റ്റില്‍

തന്റെ വിവാഹം നടത്താതെ മൂത്ത സഹോദരന്റെ പുനര്‍വിവാഹം നടത്തിയതിന്റെ ദേഷ്യത്തില്‍ യുവാവ് സഹോദരന്റെ ഭാര്യയെ കൊന്നു.

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന: തന്റെ വിവാഹം നടത്താതെ മൂത്ത സഹോദരന്റെ പുനര്‍വിവാഹം നടത്തിയതിന്റെ ദേഷ്യത്തില്‍ യുവാവ് സഹോദരന്റെ ഭാര്യയെ കൊന്നു. ബിഹാറിലെ ഗോപാല്‍ഗഞ്ചിലാണ് സംഭവം നടന്നത്. 

മനോജ് പണ്ഡിറ്റ് എന്ന മുപ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സഹോദരന്‍ ഗണേഷ് പണ്ഡിറ്റിന്റെ രണ്ടാം ഭാര്യയായ മീന ദേവിയെയാണ് ഇയാള്‍ കുത്തി കൊലപ്പെടുത്തിയത്.  ശനിയാഴ്ച വെളുപ്പിന് മീന ഉറങ്ങുന്ന സമയത്താണ് ഇയാള്‍ ആക്രമിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. 

മഹേഷിന്റെ ആദ്യ ഭാര്യ അസുഖങ്ങള്‍ കാരണം ഏതാനും വര്‍ഷം മുന്‍പ് മരിച്ചിരുന്നു. മഹേഷിന്റെ വിവാഹം കഴിഞ്ഞ രണ്ട് പെണ്‍മക്കളുമുണ്ട്. മൂന്ന് മാസം മുന്‍പാണ് മഹേഷ് മീനയെ വിവാഹം ചെയ്തത്. ഇതാണ് മനോജിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

പാമ്പ് കടിച്ചാല്‍ പഴങ്ങളും പച്ചക്കറികളും വിഷമാകുമോ?

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

SCROLL FOR NEXT