ഫയല്‍ ചിത്രം 
India

പുനഃപ്പരീക്ഷ; അണ്ണാ യൂണിവേഴ്‌സിറ്റി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

പുനഃപ്പരീക്ഷ; അണ്ണാ യൂണിവേഴ്‌സിറ്റി ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

പുനഃപ്പരീക്ഷകൾക്കായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ പ്രക്രിയ അണ്ണാ യൂണിവേഴ്‌സിറ്റി ആരംഭിച്ചു. 2021 ഫെബ്രുവരി / മാർച്ച് / ഏപ്രിൽ മാസങ്ങളിൽ നടന്ന 2020 നവംബർ- ഡിസംബർ മാസത്തെ പരീക്ഷകളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കായി വീണ്ടും പരീക്ഷ നടത്തുന്നത് സംബന്ധിച്ച പ്രസ്താവനയും സർവകലാശാല പുറത്ത് വിട്ടിട്ടുണ്ട്. 

2020 നവംബർ-ഡിസംബർ പരീക്ഷകളിൽ രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും രജിസ്റ്റർ ചെയ്യാനും 2021 ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കാനിരിക്കുന്ന പരീക്ഷകളിൽ പങ്കെടുക്കാനും അനുമതി നൽകിയിട്ടുണ്ട്.

നിശ്ചയിച്ച പഠന കാലയളവ് തീർന്ന വിദ്യാർത്ഥികൾക്കായി  ഓരോ പേപ്പറിനും സാധാരണ പരീക്ഷാ ഫീസോടൊപ്പം 5,000 രൂപ പ്രത്യേക ഫീസും നൽകണം. ബാക്കിയുള്ളവർ സാധാരണ ഫീസ് അടച്ചാൽ മതിയാവും.

കോവിഡ് -19 രൂക്ഷമായത് കാരണം, പ്രിവ്യൂ ഫോം, ഡിമാൻഡ് ഡ്രാഫ്റ്റ്‌ എന്നിവയുടെ വിശദീകരണത്തിനോ സമർപ്പിക്കലിനോ വ്യക്തിപരമായി സിഇഇ ഓഫീസ് സന്ദർശിക്കരുതെന്ന് വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റിയുടെ പ്രസ്താവനയിൽ പറയുന്നു. 2021 ജൂൺ 3 വരെ ഓൺലൈൻ രജിസ്‌ട്രേഷനായി അപേക്ഷിക്കാം. കൂടുതൽ അറിയാൻ സർവകലാശാലയുടെ വെബ്‌സൈറ്റ് സന്ദർശിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കാമോ?

എസ്ബിഐ ഓണ്‍ലൈന്‍ ഐഎംപിഎസ് ഇടപാടുകളുടെ സേവന ചാര്‍ജ് പരിഷ്‌കരിച്ചു, ഈ മാസം ബാങ്കിങ് സേവനത്തില്‍ നിരവധി മാറ്റങ്ങള്‍

SCROLL FOR NEXT