ദിലീപ് റോയി എക്സ്
India

ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊല; 12കാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതിയെ പൊലീസ് വെടിവെച്ചു കൊന്നു

ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. 12 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെയാണ് പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയത്. ദിലീപ് റോയി എന്ന പ്രതിയാണ് മരിച്ചത്.

ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയില്‍ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റായ്ഗഞ്ജ് ഗ്രാമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതോടെ പ്രതി വെടിയുതിര്‍ത്തെന്നും, അതേത്തുടര്‍ന്നാണ് തിരിച്ച് വെടിവെച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

ഇയാളെ റായ്ഗഞ്ജ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇത് നാലാമത്തെ ഏറ്റുമുട്ടല്‍ കൊലപാതകമാണ്. നവംബര്‍ മൂന്നിനാണ് 12 വയസ്സുകാരിയെ കാണാതാകുന്നത്.

കുലിക് നദിക്ക് സമീപമുള്ള വനപ്രദേശത്ത് നിന്ന് കഴിഞ്ഞദിവസമാണ് വസ്ത്രങ്ങളില്ലാത്തതും അഴുകിയതുമായ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കേസിലെ പ്രതിയായ ദിലീപ് റോയിയെ കണ്ടെത്താനായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തി വരികയായിരുന്നു.

Another 'encounter' in Bengal, rape-murder accused killed in police firing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചൈനീസ് പൗര, മുന്‍ മാധ്യമപ്രവര്‍ത്തക, ചാരസംഘടനയുമായി ബന്ധം? ആരാണ് ആലീസ് ഹുവാങ്?

ചക്രവാതച്ചുഴി; വെള്ളിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെങ്ങില്‍ കായ്ഫലം കൂട്ടാന്‍ ജൈവവളം മാത്രം പോരാ; 'എന്‍പികെ'യും സൂക്ഷ്മ പോഷകങ്ങളും പ്രധാനം

ഫോർട്ട് കൊച്ചി കഫേ വിവാദം; പ്രധാനമന്ത്രിയോടും അമിത് ഷായോടും പിന്തുണ തേടി യൂട്യൂബർ അമൃത് സിങ് ഡാരൻ

ഇന്ത്യന്‍ നിരത്ത് കീഴടക്കാന്‍ ഇറ്റാലിയന്‍ പ്രീമിയം സ്‌കൂട്ടര്‍ ബ്രാന്‍ഡ്; വരുന്നു കരുത്തുറ്റ ഡ്രാഗ്സ്റ്റര്‍ ശ്രേണിയുമായി ഇറ്റാല്‍ജെറ്റ്