ഭീകരന്റെ വീട് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ വിഡിയോ ദൃശ്യങ്ങള്‍
India

കശ്മീരില്‍ ഒരു ഭീകരന്റെ കൂടി വീട് തകര്‍ത്തു, 60ലധികം സ്ഥലങ്ങളില്‍ റെയ്ഡ്

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് ഭീകരരുടെ വീടുകളാണ് തകര്‍ത്തത്.

സമകാലിക മലയാളം ഡെസ്ക്

ജമ്മു: ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കശ്മീരിലെ മറ്റൊരു ഭീകരവാദിയുടെ വീട് കൂടി തകര്‍ത്തു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ കലറൂസ് പ്രദേശത്തുള്ള ഫാറൂഖ് അഹമ്മദ് തദ്‌വയുടെ വീടാണ് ഏറ്റവും അവസാനമായി അധികൃതര്‍ ബോംബിട്ട് തകര്‍ത്തത്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ആറ് ഭീകരരുടെ വീടുകളാണ് തകര്‍ത്തത്. ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എല്ലാവര്‍ക്കുമെതിരെ സമാനമായ നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ശനിയാഴ്ച 60ലധികം സ്്ഥലങ്ങളില്‍ റെയ്ഡ് നടത്തിയതായി ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയ്‌ക്കെതിരായ ഗൂഢാലോചന പരമോ ഭീകരവാദപരമോ ആയ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും തെളിവുകള്‍ ശേഖരിക്കുന്നതിനും ആയുധങ്ങളും രേഖകളും പിടിച്ചെടുക്കുന്നതിനാണ് റെയ്ഡ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പൊലീസ് പറഞ്ഞു.

ഭീകരവാദികളായ ആദില്‍ തോക്കര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകള്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. പുല്‍വാമ, ഷോപ്പിയാന്‍, കുപ്‌വാര, കുല്‍ഗാം ജില്ലകളിലായി നാല് തീവ്രവാദികളുടെ വീടുകളും കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT