SIR protest file
India

'ഓരോ തെരുവും ജന്തര്‍മന്തര്‍'; എസ്‌ഐആര്‍ വിരുദ്ധ പീപ്പീള്‍സ് മാര്‍ച്ച് വെള്ളിയാഴ്ച

'എല്ലാ കൈകളിലും ത്രിവര്‍ണ്ണ പതാക, എല്ലാ തെരുവുകളും ജന്തര്‍ മന്തര്‍' എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടപടികള്‍ക്കെതിരെയും, ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്ന് ആരോപിച്ചും രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. വെള്ളിയാഴ്ച രാജ്യവ്യാപകമായി എസ്‌ഐആര്‍ വിരുദ്ധ മാര്‍ച്ച് നടക്കും.

'പീപ്പിള്‍ എഗെയ്ന്‍സ്റ്റ് എസ്‌ഐആര്‍' (People Against SIR) എന്ന നൂറിലേറെ സംഘടനകളുടെ കൂട്ടായ്മയാണ്, ഒക്ടോബര്‍ 23-ന് രാജ്യവ്യാപകമായി വന്‍തോതിലുള്ള പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 'എല്ലാ കൈകളിലും ത്രിവര്‍ണ്ണ പതാക, എല്ലാ തെരുവുകളും ജന്തര്‍ മന്തര്‍' എന്നതാണ് സമരത്തിന്റെ മുദ്രാവാക്യം.

വിവാദമായ എസ്ഐആര്‍ നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവെക്കുക. വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട യോഗ്യരായ എല്ലാ പൗരന്മാരുടെയും പേരുകള്‍ പുനഃസ്ഥാപിക്കുക. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുക. അല്ലെങ്കില്‍ ഇംപീച്ച് ചെയ്യുക. ഭാവിയിലെ തെരഞ്ഞെടുപ്പ് പേപ്പര്‍ ബാലറ്റ് ഉപയോഗിച്ച് നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ സമരക്കാര്‍ മുന്നോട്ടുവെക്കുന്നു.

പ്രശാന്ത് ഭൂഷണ്‍, പ്രകാശ് രാജ്, അഭിജിത് ദീപ്‌കെ, നേഹ ബോറ, ഐഷി ഘോഷ് തുടങ്ങിയവരാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം നല്‍കിയത്. കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്റെ ഭര്‍ത്താവ് പരകാല പ്രഭാകറും സമരത്തില്‍ പങ്കെടുക്കും. പ്രതിഷേധ സമരത്തിന് സംയുക്ത കിസാന്‍ മോര്‍ച്ച പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് സംഘടനകള്‍ ഉള്‍പ്പെടുന്ന ഇന്ത്യ (INDIA) മുന്നണി പ്രക്ഷോഭത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Anti-SIR People's March on Friday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

പീരുമേട്ടില്‍ ഇരട്ടക്കൊലപാതകം; യുവതിയേയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി

ഒന്നര കിലോയോളം കഞ്ചാവുമായി സിപിഎം നേതാവ് പിടിയിൽ

ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

ലഹരിക്കായി 20 ലക്ഷത്തിലധികം രൂപയുടെ ബാങ്കിടപാട്: കെവിന്റെ സഹായി പിടിയില്‍