അനുരാധ പഡ്വാള്‍ ഭജന്‍ പാടുന്നു/ ഫോട്ടോ: എഎന്‍ഐ 
India

'ദൈവം തീരുമാനിക്കുമ്പോള്‍ അദ്ദേഹം വരും, ആര്‍ക്കും തടയാനാവില്ല' ; വികാരാധീനയായി അനുരാധ പഡ്വാള്‍

മകള്‍ കവിതാ പഡ്വാളിനോടൊപ്പമാണ് അനുരാധ രാംഭജന്‍ അവതരിപ്പിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

അയോധ്യ: രാമക്ഷേത്രത്തിലെ രാം മന്ദിര്‍ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ രാംഭജന്‍ പാടിയതിന് ശേഷം വികാരാധീനയായി പ്രശസ്ത ഗായിക അനുരാധ പഡ്വാള്‍. ദൈവം തീരുമാനിക്കുമ്പോള്‍ അദ്ദേഹം വരും. അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും പറയാന്‍ വാക്കുകളില്ലെന്നുമായിരുന്നു അവരുടെ പ്രതികരണം. 

മകള്‍ കവിതാ പഡ്വാളിനോടൊപ്പമാണ് അനുരാധ രാംഭജന്‍ അവതരിപ്പിച്ചത്. ശുഭദിനത്തിനായി മഞ്ഞ സാരിയായിരുന്നു അവര്‍ ധരിച്ചിരുന്നത്. ശങ്കര്‍ മഹാദേവനും സോനു നിഗവും സംഗീത പരിപാടികള്‍ അവതരിപ്പിച്ചു. 

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, വിക്കി കൗശല്‍, ആയുഷ്മാന്‍ ഖുറാന, അനുപം ഖേര്‍, കങ്കണ റണാവത്ത്, ടൈഗര്‍ ഷ്‌റോഫ്, ആശാ ഭോസ്‌ലെ  തുടങ്ങി പ്രശസ്തരായ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT