Army Doctor Helps Deliver Baby At Railway Platform With Hair Clip, Pocket Knife പ്രതീകാത്മക ചിത്രം
India

'ഹെയര്‍ ക്ലിപ്പും പേനാക്കത്തിയും ഉപകരണങ്ങളായി'; പ്രസവവേദനയില്‍ യുവതിക്ക് രക്ഷകനായി സൈനിക ഡോക്ടര്‍

മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ആര്‍മി ഡോക്ടര്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ യാത്രയ്ക്കിടെ പ്രസവവേദന അനുഭവപ്പെട്ട യുവതിക്ക് രക്ഷകനായി ആര്‍മി ഡോക്ടര്‍. ആശുപത്രിയില്‍ എത്തിക്കാന്‍ പോലും സമയമില്ലാതെ അടിയന്തര ചികിത്സ ആവശ്യമായ സമയത്ത് ഹെയര്‍ ക്ലിപ്പും പേനാക്കത്തിയും മാത്രം ഉപയോഗിച്ച് ഡോക്ടര്‍ പ്രസവം നടത്തിയാണ് അമ്മയെയും കുഞ്ഞിനെയും രക്ഷിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ ജനിച്ച കുഞ്ഞും അമ്മയും സുഖമായിരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ഝാന്‍സി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. പന്‍വേല്‍-ഗോരഖ്പൂര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി യുവതിയെ ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയായിരുന്നുവെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ഡിവിഷന്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മനോജ് കുമാര്‍ സിങ് പറഞ്ഞു. യുവതിയുടെ ദുരവസ്ഥ കണ്ട് പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്ന വനിതാ ടിക്കറ്റ് എക്‌സാമിനറും ആര്‍മി ഡോക്ടറും സഹായത്തിന് എത്തുകയായിരുന്നു.

ആര്‍മി മെഡിക്കല്‍ കോര്‍പ്സിലെ മെഡിക്കല്‍ ഓഫീസറായ മേജര്‍ ഡോ. രോഹിത് ബച്ച്വാല തന്റെ ട്രെയിനിനായി കാത്തുനില്‍ക്കുമ്പോഴാണ് യുവതിയുടെ ദുരവസ്ഥ കണ്ടത്. വീല്‍ചെയറില്‍ യുവതിയെ റെയില്‍വേ ജീവനക്കാരന്‍ തള്ളിക്കൊണ്ടുപോകുന്നത് കണ്ട് ഡോക്ടര്‍ ഇടപെടുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതുവരെ യുവതിക്ക് അത്യാഹിതം ഒന്നും സംഭവിക്കാതിരിക്കാന്‍ അടിയന്തരമായി പ്രാഥമിക ചികിത്സ നല്‍കാനാണ് ഡോക്ടര്‍ ആദ്യം ശ്രമിച്ചത്. എന്നാല്‍ ലിഫ്റ്റ് ഏരിയയ്ക്ക് സമീപം പ്രസവവേദന കാരണം സ്ത്രീ കുഴഞ്ഞുവീണതോടെ റെയില്‍വേ സ്‌റ്റേഷനില്‍ തന്നെ താല്‍ക്കാലിക സംവിധാനം ഒരുക്കി പ്രസവം നടത്തുകയായിരുന്നു. ഹെയര്‍ ക്ലിപ്പ്, പേനാക്കത്തി തുടങ്ങി ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ ശുചിത്വം ഉറപ്പാക്കിയാണ് പ്രസവം നടത്തിയതെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'പാഴാക്കാന്‍ സമയമില്ലായിരുന്നു. ഞങ്ങള്‍ ഒരു താല്‍ക്കാലിക പ്രസവ സ്ഥലം സൃഷ്ടിച്ചു. ലഭ്യമായ സാധനങ്ങളുടെ സഹായത്തോടെ അടിസ്ഥാന ശുചിത്വം ഉറപ്പാക്കി. ആ നിമിഷം ഞാന്‍ അവിടെ ഉണ്ടായതിനെ ദൈവിക ഇടപെടലായാണ് കാണുന്നത്'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രസവശേഷം, അമ്മയെയും കുഞ്ഞിനെയും ആംബുലന്‍സില്‍ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് അറിഞ്ഞ ശേഷമാണ് ആര്‍മി ഡോക്ടര്‍ ഹൈദരാബാദിലേക്കുള്ള തന്റെ ട്രെയിനില്‍ കയറിയത്. 'ഡോക്ടര്‍ എന്ന നിലയില്‍, എല്ലായ്പ്പോഴും അടിയന്തരാവസ്ഥകളെ കൈകാര്യം ചെയ്യാന്‍ യാത്രാമാര്‍ഗത്തില്‍ പോലും ഞങ്ങള്‍ തയ്യാറായിരിക്കണം. രണ്ട് ജീവന്‍ രക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞതിനെ ഒരു അനുഗ്രഹമായി ഞാന്‍ കാണുന്നു'- ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Army Doctor Helps Deliver Baby At Railway Platform With Hair Clip, Pocket Knife

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT