Raj Nath singh  ഫയല്‍ ചിത്രം
India

സൈന്യത്തിന് ജാതിയോ മതമോയില്ല, രാഹുല്‍ ഗാന്ധി അരാജകത്വം സൃഷ്ടിക്കുന്നുവെന്ന് രാജ്‌നാഥ് സിങ്

ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്‌നാഥ് സിങിന്റെ പ്രസ്താവന. പ്രതിരോധ സേനയില്‍ സംവരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൈന്യത്തിന് മതമോ ജാതിയോ ഇല്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ആളുകളുടെ (ഉന്നത ജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ) നിയന്ത്രണത്തിലാണ് സൈന്യം എന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് രാജ്‌നാഥ് സിങിന്റെ പ്രസ്താവന. കോണ്‍ഗ്രസ് എംപി സായുധ സേനയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിരോധ മന്ത്രി ആരോപിച്ചു. ബിഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാജ്‌നാഥ് സിങിന്റെ പ്രസ്താവന. പ്രതിരോധ സേനയില്‍ സംവരണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

''സംവരണം ഉണ്ടാവണം. ഭാരതീയ ജനതാ പാര്‍ട്ടി സംവരണത്തെ പിന്തുണയ്ക്കുന്നവരാണ്. പക്ഷേ സൈന്യമോ? നമ്മുടെ സൈനികര്‍ക്ക് ഒരു മതമേയുള്ളൂ, 'സൈന്യ ധര്‍മ്മം',' സൈനിക പെരുമാറ്റച്ചട്ടത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സൈന്യ ധര്‍മമല്ലാതെ മറ്റൊരു മതവുമില്ല. നമ്മുടെ സൈന്യത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുത്. ഈ രാജ്യം ഒരു പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം, നമ്മുടെ സൈനികര്‍ ധീരത പ്രകടിപ്പിച്ചതുകൊണ്ട് ഇന്ത്യയുടെ തല ഉയര്‍ന്നു തന്നെയാണ് നിന്നിട്ടുള്ളത്.

ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിവേചനം കാണിച്ചതിന് ഗാന്ധിയെ രാജ്‌നാഥ് സിങ് വിമര്‍ശിച്ചു, 'ജാതി, മതം എന്നിവയുടെ ഈ രാഷ്ട്രീയം രാജ്യത്തിന് വലിയ ദോഷം വരുത്തിവച്ചു. എല്ലാ വിഭാഗങ്ങളെയും ഉയര്‍ത്തണം എന്നതാണ് ഞങ്ങളുടെ ചിന്ത. വിവേചനം കാണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയും രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചു. 'വര്‍ഷങ്ങളായി ജാതി രാഷ്ട്രീയം നടത്തുന്നത് ഈ പാര്‍ട്ടികളാണ്. ഇപ്പോള്‍ അവര്‍ സൈന്യത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നു. 'ഇത് വളരെ നാണക്കേടാണ്...'', രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളേയും അവര്‍ പരിഹസിച്ചു. ഇത് ബിജെപിക്ക് വേണ്ടിയുള്ള ഒരു പതിവ് ആക്രമണ തന്ത്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സൈന്യം 'രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ആളുകളുടെ (ഉയര്‍ന്ന ജാതിക്കാര്‍ എന്ന് വിളിക്കപ്പെടുന്നവരുടെ) നിയന്ത്രണത്തിലാണെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവന വിവാദമായിരുന്നു. ബാക്കിയുള്ള 90 ശതമാനം - പിന്നാക്ക വിഭാഗങ്ങള്‍, ദലിതര്‍, പട്ടികവര്‍ഗക്കാര്‍, മറ്റ് ന്യൂനപക്ഷങ്ങള്‍ ഇവരെ എവിടെയും കാണാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ സൈന്യത്തെക്കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ഇതാദ്യമായല്ല. 2022 ഡിസംബറില്‍ അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇന്ത്യയുടെ 2,000 ചതുരശ്ര കിലോമീറ്റര്‍ ചൈന കൈവശപ്പെടുത്തിയിരുന്നു. നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും കീഴടങ്ങുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ചൈന 2,000 കിലോമീറ്റര്‍ പിടിച്ചെടുത്തുവെന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാമെന്നായിരുന്നു രാഹുല്‍ ഗാന്ധിയോട് കോടതി ചോദിച്ചത്.

"Army Has No Religion, Caste": Rajnath Singh Snaps Back At Rahul Gandhi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT