ഫയല്‍ ചിത്രം 
India

കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു

ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മൂന്നു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലെ നൗഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തതായി കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.

മേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരര്‍ ലഷ്‌കര്‍ ഇ തയ്ബ ഭീകരസംഘടനയില്‍പ്പെട്ടവരാണെന്നാണ് സംശയിക്കുന്നത്. അടുത്തിടെ ഖാന്‍മോഹ് സര്‍പഞ്ച് സമീര്‍ ഭട്ടിനെ കൊലപ്പെടുത്തിയ ഭീകരനും കൊല്ലപ്പെട്ടവരില്‍ ഉണ്ടാകാമെന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും