പി എസ് ശ്രീധരന്‍പിള്ള  ടിവി ദൃശ്യം
India

പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി; അശോക് ഗജപതി രാജു ഗോവ ഗവര്‍ണര്‍

മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു.

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് അഡ്വ. പിഎസ് ശ്രീധരന്‍പിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവന്‍ ഗവര്‍ണര്‍. മുന്‍ വ്യോമായന മന്ത്രിയാണ് അശോക് ഗജപതി രാജു.

ഗോവയെ കൂടാതെ ഹരിയാനയിലും ലഡാക്കിലും പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. അഷിം കുമാര്‍ ഗോഷാണ് ഹരിയാന ഗവര്‍ണര്‍, കവീന്ദര്‍ ഗുപ്തയാണ് ലഡാക്ക് ലഫ്റ്റന്റ് ഗവര്‍ണര്‍. പിഎസ് ശ്രീധരന്‍പിള്ളക്ക് പുതിയ ചുമതലയില്ല.

ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തിന്റെ ലഫ്റ്റനന്റ് ഗവർണർ ബി.ഡി. മിശ്ര രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ ഗവര്‍ണറെ നിയമിച്ചത്.

2019 മുതല്‍ 2021 വരെ മിസോറാം ഗവര്‍ണറായിരുന്ന പിഎസ് ശ്രീധരന്‍പിള്ള പിന്നീട് ഗോവയുടെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. മിസോറാം ഗവര്‍ണര്‍ എന്ന നിലയില്‍ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് തുടങ്ങി വിവിധ സംഘടനാ ചുമതലകളും ശ്രീധരന്‍പിള്ള നിര്‍വഹിച്ചിരുന്നു. നൂറോളം പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.

Ashok Gajapathi Raju, former Union Minister for Civil Aviation, has been appointed as the new Governor of Goa, replacing P S Sreedharan Pillai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT