രാജസ്ഥാന്‍ മുഖ്യമന്ത്രി മൈക്ക് വലിച്ചെറിയുന്ന ദൃശ്യം 
India

കലക്ടര്‍ക്ക് നേരെ മൈക്ക് വലിച്ചെറിഞ്ഞ് മുഖ്യമന്ത്രി ഗെഹ്‌ലോട്ട്- വീഡിയോ 

പൊതുപരിപാടിക്കിടെ, മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍:  പൊതുപരിപാടിക്കിടെ, മൈക്ക് വലിച്ചെറിഞ്ഞ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടെ, മൈക്ക് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് അശോക് ഗെഹ് ലോട്ടിന്റെ രോഷ പ്രകടനം. എഴുന്നേറ്റ് നില്‍ക്കുകയായിരുന്ന കലക്ടര്‍ക്ക് സമീപമാണ് മൈക്ക് വന്നുവീണത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ബാര്‍മറിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. കസേരയില്‍ മറ്റു നേതാക്കള്‍ക്കൊപ്പം ഇരിക്കുകയായിരുന്നു ഗെഹ്‌ലോട്ട്. സദസ്സില്‍ നിന്നുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിന് മുഖ്യമന്ത്രി മൈക്ക് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ലഭിച്ച മൈക്ക് പ്രവര്‍ത്തിക്കാതെ വന്നതോടെയാണ് ഗെഹ്‌ലോട്ട് വലിച്ചെറിഞ്ഞത്. 

തൊട്ടരികില്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്ന ബാര്‍മര്‍ കലക്ടറുടെ സമീപമാണ് മൈക്ക് വന്നുവീണത്. കലക്ടര്‍ മൈക്ക് എടുക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. വിവിധ സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് സ്ത്രീകളുടെ പ്രതികരണം തേടുകയായിരുന്നു മുഖ്യമന്ത്രി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു, അകമ്പടിയുമില്ലാതെ തിരുവനന്തപുരത്ത്; പിണറായി വിജയന്‍ ഇനി ചിന്താ ഫ്‌ലാറ്റില്‍

ഡ്രിബിൾ ചെയ്തത് ഇഷ്ടമായില്ല; 18കാരൻ താരത്തിന്റെ മെക്കിട്ട് കേറി; മുഖത്തടിച്ചെന്നും പരാതി; നെയ്മർ വെട്ടിൽ

ഈഴവ, നായര്‍ വോട്ടുകള്‍ ചിതറിപ്പോയി; ജാതി സമവാക്യങ്ങളെ അപ്രസക്തമാക്കിയ യുഡിഎഫ് തരംഗം

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'എനിക്ക് എംഎൽഎമാരുടെ പിന്തുണയുണ്ട്, ഹൈക്കമാന്‍ഡ് നീതിപൂര്‍വകമായ തീരുമാനമെടുക്കും'

SCROLL FOR NEXT