കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും പൊതുവേദിയില്‍ പരസ്പരം ഏറ്റുമുട്ടുന്നു 
India

മുഖ്യമന്ത്രി സാക്ഷി; പൊതുവേദിയില്‍ ബിജെപി മന്ത്രിക്ക് നേരെ പാഞ്ഞടുത്ത് കോണ്‍ഗ്രസ് എംപി; ഏറ്റുമുട്ടല്‍; വീഡിയോ

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണു പോര്.

സമകാലിക മലയാളം ഡെസ്ക്


ബംഗളൂരു: പൊതു പരിപാടിക്കിടെ വഴക്കിട്ടു കര്‍ണാടകയിലെ കോണ്‍ഗ്രസ് എംപിയും ബിജെപി മന്ത്രിയും. ബെംഗളൂരു റൂറല്‍  മണ്ഡലത്തിലെ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ സുരേഷും കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സിഎന്‍ അശ്വത് നാരായണയും തമ്മിലാണു ഏറ്റുമുട്ടലുണ്ടായത്.

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിയിലാണു പോര്.  രാമനഗര ജില്ലയില്‍ നടന്ന പരിപാടിയില്‍ നാട്ടില്‍ വികസനം കൊണ്ടുവന്നത് ബിജെപിയാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് എംപിയെ ചൊടിപ്പിച്ചത്. പ്രകോപിതനായ ഡി.കെ. സുരേഷ് മന്ത്രിയുടെ അടുത്തേക്കു നടന്നടുക്കുകയായിരുന്നു. ഇരുവരും തമ്മില്‍ മൈക്ക് പോയിന്റില്‍ നിന്നു കൊണ്ടു വാക്കു തര്‍ക്കമായി. 

ഡികെ സുരേഷിന്റെ അനുയായികളും അശ്വത് നാരായണയ്‌ക്കെതിരെ തിരിഞ്ഞു. ഇതോടെ പരിപാടി അലങ്കോലമാകുകയായിരുന്നു. അശ്വത് നാരായണയ്‌ക്കെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പരിപാടിയുടെ മുഴുവന്‍ പോസ്റ്ററുകളും വലിച്ച് കീറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT