പ്രതീകാത്മക ചിത്രം 
India

'വിവാഹസല്‍ക്കാരമാണ്, പതിയെ ഡ്രൈവ് ചെയ്യണം'; കാര്‍ ഇടിച്ചുകയറി; രണ്ട് പേര്‍ മരിച്ചു; യുവാവ് ഒളിവില്‍

വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് അഞ്ച് പേര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരുസ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: വിവാഹ സല്‍ക്കാരത്തിനിടെ യുവാവ് അഞ്ച് പേര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റിയതിനെ തുടര്‍ന്ന് ഒരുസ്ത്രീ ഉള്‍പ്പടെ രണ്ട് പേര്‍ മരിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ നിലോഖേരി മേഖലയില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം

അജയ് എന്നയാളാണ് കാര്‍ ഓടിച്ചുകയറ്റിയത്. സ്ത്രീ സംഭവസ്ഥലത്തും മറ്റേയാള്‍ ആശുപത്രിയില്‍വച്ചും മരിച്ചു. ഇരുവരും രാവിലെ വീടിന് പുറത്ത് നില്‍ക്കുമ്പോഴാണ് സംഭവം. അജയ് വേഗത്തില്‍ വാഹനം ഓടിക്കാറുണ്ട്. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന അതിഥികളും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ വേഗത കുറച്ച് ഓടിക്കണമെന്ന് ബന്ധുക്കള്‍ അജയ്‌യോട് പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്ഷുഭിതനായ അജയ്, കാര്‍ റിവേഴ്‌സ് എടുത്ത് അവിടെ ഉണ്ടായിരുന്ന അഞ്ച് പേര്‍ക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. 

'അജയ്‌യോട് ശ്രദ്ധിച്ച് വാഹനമോടിക്കാന്‍ പറഞ്ഞു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അജയ്യുടെ അച്ഛന്‍, അജയ്ക്ക് ഇഷ്ടമുള്ള രീതിയില്‍ വാഹനമോടിക്കുമെന്ന് പറഞ്ഞു. ഇതിനു പിന്നാലെ അഞ്ചുപേര്‍ക്കിടയിലേക്ക് അജയ് കാര്‍ ഒടിച്ചുകയറ്റി.' മരിച്ച സ്ത്രീയുടെ ബന്ധു വിജയ് കുമാര്‍ പറഞ്ഞു. അജയ്ക്കും പിതാവിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുത്തതായും അജയ്‌യെ പിടികൂടാന്‍ അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT