പ്രതീകാത്മക ചിത്രം 
India

യുവതിയും കൂട്ടാളികളും മാസ്‌ക് ധരിച്ചില്ല;  ചോദ്യം ചെയ്തു; സ്ത്രീകളുടെ കൂട്ടമര്‍ദ്ദനം; ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചു; അറസ്റ്റ്

യുവതിയുടെ കൂട്ടാളികളുടെയും മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ 28കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത ബ്രിഹന്‍മുംബൈ കോര്‍പ്പറേഷന്‍ ജീവനക്കാരിയെ സ്ത്രീകളായ മൂന്നംഗസംഘം ക്രൂരമായി മര്‍ദ്ദിച്ചു. മുംബൈയിലെ ബാന്ദൂപ് റെയില്‍വെ സ്റ്റേഷന് സമീപം വച്ചായിരുന്നു മര്‍ദ്ദനം. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബിഎംസിയിലെ താത്കാലിക ജീവനക്കാരിയായ 28കാരിയ്ക്കാണ് മര്‍ദ്ദനമേറ്റത്. റയില്‍വെ സ്റ്റേഷന് സമീപം യുവതിയും സംഘവും ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് ധരിച്ചിരുന്നില്ല. ബിഎംസി ജീവനക്കാരി ഇവരോട് മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് ഇവര്‍ക്ക് ഇഷ്ടമായില്ല. ഇതില്‍ പ്രകോപിതയായ ജീവനക്കാരി ആദ്യം ഇവരെ ചീത്തവിളിക്കുകയും പിന്നീട് ഇഷ്ടികകൊണ്ട് തലയ്ക്കടിയ്ക്കുകയുമായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്നവരും ജീവനക്കാരിയെ മര്‍ദ്ദിക്കാന്‍ ഒപ്പം നിന്നു. സാരമായി പരിക്കേറ്റ ഇവരെ സഹപ്രവര്‍ത്തകരാണ് സമീപത്തെ ആശുപത്രിയില്‍ കൊണ്ടുപോയത്.  

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി