പ്രതീകാത്മക ചിത്രം 
India

നവജാതശിശുവിന് 5.2 കിലോ ഗ്രാം ഭാരം; 'ഏറ്റവും ഭാരമേറിയ കുട്ടി'

27കാരിയായ ജയാ ദാസാണ് കുഞ്ഞിന് ജന്മം നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: പ്രസവശേഷം എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് കുഞ്ഞിന് എത്രഭാരമുണ്ടെന്നത്. ആരോഗ്യമുള്ള കുഞ്ഞിന്റെ ശരാശരി ഭാരം ഏകദേശം 3.4 കിലോ ആയിരിക്കുമെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. എന്നാല്‍ അസമില്‍ കഴിഞ്ഞ ദിവസം ജനിച്ച കുഞ്ഞിന്റെ ഭാരം 5.2 കിലോഗ്രാമാണ്. ഇതോടെ അസമിലെ ഏറ്റവും ഭാരം കൂടിയ നവജാതു ശിശുവായി മാറി ഈ കുഞ്ഞ്. 

27കാരിയായ ജയാ ദാസാണ് കുഞ്ഞിന് ജന്മം നല്‍കിയത്. സില്‍ചാറിലെ കനക്പൂര്‍ പ്രദേശത്ത് താമസിക്കുന്ന യുവതിയെ ജൂണ്‍ 17 ന് കാച്ചാര്‍ ജില്ലയിലെ സതീന്ദ്ര മോഹന്‍ ദേവ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രസവം സിസേറിയനായിരുന്നു.

യുവതിയുടെ പ്രസവം വൈകിയായിരുന്നെന്നും കുഞ്ഞിന് ഇത്രഭാരമുണ്ടെന്ന് തിരിച്ചറിയാന്‍ ഞങ്ങള്‍ക്കും കഴിഞ്ഞില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ യുവതിയും കുഞ്ഞും സുഖമായി ഇരിക്കുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. സാധാരണനിലയില്‍ അസമില്‍ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ഭാരം രണ്ടരയ്ക്കും മൂന്നും കിലോയ്ക്കും ഇടയിലായിരിക്കും. നവജാതുശിശുക്കളുടെ ഭാരം 5 കിലോ എന്നത് ആപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. 

ഇത് യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ആദ്യത്തെ കുഞ്ഞിന്റെ ഭാരം 3.8 കിലോഗ്രാമായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക

രാജ്യത്ത് ഇന്ധനവില കുറയ്ക്കുമോ?; പ്രതികരണവുമായി പെട്രോളിയം മന്ത്രി

ഓപ്പറേഷന്‍ തൂഫാന്‍: പരിശോധനയ്ക്കിടെ പൊലീസിനുനേരെ ആക്രമണം, വനിത ഉദ്യോഗസ്ഥയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

7,000 mAh ബാറ്ററി, നിരവധി എഐ ഫീച്ചറുകള്‍; റെനോ 16യും 16സിയും വിപണിയില്‍

അക്കൗണ്ടിൽ പണമില്ലെങ്കിലും യുപിഐ വഴി പണം നല്‍കാം, എന്താണ് യുപിഐ ക്രെഡിറ്റ് ലൈന്‍?; പ്രയോജനങ്ങള്‍ എന്തെല്ലാം?