പ്രതീകാത്മക ചിത്രം 
India

കന്നുകാലിയെ മോഷ്ടിച്ചെന്ന് സംശയം: ആള്‍ക്കൂട്ടം 34കാരനെ നഗ്നനാക്കി തല്ലിക്കൊന്നു 

അസമില്‍ കന്നുകാലിയെ മോഷ്ടിച്ചു എന്ന സംശയത്തില്‍ 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: അസമില്‍ കന്നുകാലിയെ മോഷ്ടിച്ചു എന്ന സംശയത്തില്‍ 34കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. നഗ്നനാക്കി നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയ്ക്കിടെയാണ് മരിച്ചതെന്ന് പൊലീസ് പറയുന്നു.

അസമിലെ ടിന്‍സുകിയ ജില്ലയിലാണ് സംഭവം.ശരത്ത് മോറാനാണ് ആള്‍ക്കൂട്ട ആക്രമത്തില്‍ മരിച്ചത്. തൊട്ടടുത്ത ഗ്രാമത്തില്‍ കൂട്ടുകാരന്റെ വീട്ടില്‍ രാത്രി തങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.കന്നുകാലിയെ മോഷ്ടിക്കാന്‍ എത്തിയതാണ് എന്ന സംശയത്തില്‍ നാട്ടുകാര്‍ യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാട്ടുകാര്‍ പിടികൂടി നാട്ടുകൂട്ടത്തിന് മുന്നില്‍ കൊണ്ടുപോയി. നാട്ടുകൂട്ടത്തിന്റെ നിര്‍ദേശപ്രകാരം നാട്ടുകാര്‍ നഗ്നനാക്കി യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വിവരം  ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ ആക്രമണത്തില്‍ നിന്ന്  രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുരുതരമായി പരിക്കേറ്റ യുവാവിന്റെ ആരോഗ്യനില ചികിത്സയിലിരിക്കേ വഷളാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. 34കാരന്റെ ശരീരത്തില്‍ നിരവധി മുറിവേറ്റ പാടുകളുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊലപാതകം ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

ഇന്ന് കേരളപ്പിറവി ദിനം; ഐക്യ കേരളത്തിന് 69ാം പിറന്നാള്‍

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

SCROLL FOR NEXT