സുബീന്‍ ഗാര്‍ഗിനൊപ്പം സന്ദീപന്‍ ഗാര്‍ഗ്  
India

സിംഗപ്പൂരിലെ യാട്ട് പാര്‍ട്ടിയില്‍ സുബീന്‍ ഗാര്‍ഗിനൊപ്പം; പൊലീസ് സൂപ്രണ്ടായ കസിന്‍ അറസ്റ്റില്‍

പ്രത്യേക അന്വേഷണസംഘമാണ് അസം പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായ സന്ദീപന്‍ ഗാര്‍ഗിനെ അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

ഗുവഹാത്തി: പ്രശസ്ത ഗായകന്‍ സുബീന്‍ ഗാര്‍ഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കസിന്‍ സന്ദിപന്‍ ഗാര്‍ഗ് അറസ്റ്റില്‍. പ്രത്യേക അന്വേഷണസംഘമാണ് അസം പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ടായ സന്ദീപന്‍ ഗാര്‍ഗിനെ അറസ്റ്റ് ചെയ്തത്. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ സിംഗപ്പുരില്‍ എത്തിയ സുബീന്‍ ഗാര്‍ഗിനൊപ്പം കസിനായ സന്ദീപനും ഉണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഞ്ചാമത്തെ അറസ്റ്റാണിത്.

സന്ദീപിന്റെ ആദ്യവിദേശയാത്രയായിരുന്നു ഇത്, സുബിനും സംഘവും സഞ്ചരിച്ചിരുന്ന യാട്ടില്‍ സന്ദീപനും ഒപ്പമുണ്ടായിരുന്നെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സുബീന്റെ മരണശേഷം അദ്ദേഹത്തിന്റെ ചില സാധനങ്ങള്‍ നാട്ടിലേക്ക് തിരികെ കൊണ്ടുവന്നത ഇയാളാണ്. അഞ്ചുദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് സന്ദീപനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സന്ദീപനെ കോടതിയില്‍ ഹാജരാക്കുമെന്നും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും പ്രത്യേക അന്വേഷണസംഘത്തിന് നേതൃത്വം നല്‍കുന്ന ഡിജിപി മുന്ന ഗുപ്ത പറഞ്ഞു. എന്തുകൊണ്ട് ഇയാളെ പൊലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തില്ല എന്ന് ചോദ്യത്തിന് അറസറ്റ് ഇപ്പോള്‍ ഉണ്ടായതേയുള്ളൂവെന്നും തുടര്‍ന്ന് നടപടികള്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്റ്റംബര്‍ പത്തൊന്‍പതിന് സ്‌കൂബ ഡൈവിങ്ങിനിടെ സുബീന്‍ ഗാര്‍ഗ് മുങ്ങിമരിച്ചെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് ശരിവെക്കുന്നതായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും. എന്നാല്‍ ഗായകന്റ മരണം ആസൂത്രിതമാണെന്ന് ദൃക്‌സാക്ഷിയും സുബീന്റെ ബാന്‍ഡിലെ അംഗവുമായ ശേഖര്‍ ജ്യോതി ഗോസ്വാമി ആരോപിച്ചിരുന്നു. കൊലപാതകത്തിനു പിന്നില്‍ സുബീന്റെ മാനേജര്‍ സിദ്ധാര്‍ഥ് ശര്‍മ, നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍ മാനേജര്‍ ശ്യാംകാനു മഹന്ത എന്നിവരാണ്. വിഷബാധയും ചികിത്സ നല്‍കാന്‍ വൈകിപ്പിച്ചതുമാണു മരണ കാരണം. അതിനായി വിദേശരാജ്യം തെരഞ്ഞെടുത്തതു കൊലപാതകത്തെ അപകടമരണമാക്കി ഒതുക്കിത്തീര്‍ക്കാനാണെന്നും ഗോസ്വാമി ആരോപിച്ചിരുന്നു.

Sandipan Garg, a deputy superintendent in the Assam Police Service, is the fifth person arrested in the probe into Zubeen Garg's death.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

14 വർഷത്തിലേറെയായി അത്താഴം കഴിച്ചിട്ടില്ല, ശരീരം മെലിയാൻ മുത്തച്ഛന്റെ റൂൾ; ഫിറ്റ്നസ് സീക്രട്ട് വെളിപ്പെടുത്തി മനോജ് ബാജ്പേയ്

ക്രെഡിറ്റ് കാര്‍ഡ് ബില്ലില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

SCROLL FOR NEXT