'ഇത് വഖഫ് ഭൂമി'; യുപിയില്‍ അതിഖ് അഹമ്മദിന്റെ സഹോദരന്റെ ഭാര്യവീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി  എക്സ്
India

'ഇത് വഖഫ് ഭൂമി'; യുപിയില്‍ അതിഖ് അഹമ്മദിന്റെ സഹോദരന്റെ ഭാര്യവീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി

പ്രയാഗ്‌രാജ് ജില്ലാ ഡെവലപ്പ്‌മെന്റ് അതോറിറ്റി ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: കൊല്ലപ്പെട്ട രാഷ്ട്രീയ നേതാവും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദിന്റെ സഹോദരന്റെ ഭാര്യവീട് ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റി പ്രയാഗ്‌രാജ് ജില്ലാ ഡെവലപ്പ്‌മെന്റ് അതോറിറ്റി. അതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫിന്റെ ഭാര്യ സൈനബ് ഫാത്തിമയുടെ വീടാണ് പ്രയാഗ്‌രാജ് ജില്ലാ ഡെവലപ്പ്‌മെന്റ് അതോറിറ്റി ജെസിബി ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്

സീഷാന്‍ ഫാത്തിമ എന്നയാളുടെ പേരിലാണ് ഈ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്നും വഖഫ് ഭൂമിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രയാഗ്‌രാജ് ജില്ലാ ഡെവലപ്പ്‌മെന്റ് അതോറിറ്റി അറിയിച്ചു. സീഷാന്‍ ഫാത്തിമക്ക് ഉടമസ്ഥാവകാശം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും അതിനാലാണ് പൊളിക്കാന്‍ ഉത്തരവിട്ടതെന്ന് പിഡിഎ സോണല്‍ ഓഫീസര്‍ എന്‍. ഹാഷ്മി പറഞ്ഞു.

അതിഖ് അഹമ്മദിന്റെ സംഘത്തിലെ അഞ്ച് അംഗങ്ങളുടെ അനധികൃത സ്വത്തുക്കളുടെ രേഖകള്‍ പ്രയാഗ്രാജ് പൊലീസ് കഴിഞ്ഞയാഴ്ച സമാഹരിച്ചിരുന്നു. അഷ്റഫിന്റെ ഭാര്യാസഹോദരന്മാരായ സദ്ദാമിന്റെയും സെയ്ദ് മാസ്റ്ററുടെയും സ്വത്തുക്കള്‍ ബറേലി പൊലീസ് ഇതിനകം പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉമേഷ്പാല്‍ വധക്കേസില്‍ പിടിയിലായ അതിഖ് അഹമ്മദും സഹോദരന്‍ അഷ്‌റഫ് അഹമ്മദും മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വച്ച് കൊല്ലപ്പെടുകയായിരുന്നു.

സമാജ്വാദി പാര്‍ട്ടി മുന്‍ എംപിയായ അതിഖ് നൂറോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു. 2005-ല്‍ അന്നത്തെ ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലും രണ്ട് സുരക്ഷാഉദ്യോഗസ്ഥരും ഫെബ്രുവരി 24-നാണ് പ്രയാഗ് രാജിലെ ധൂമംഗഞ്ചിലെ വീടിനുപുറത്ത് വെടിയേറ്റ് മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT