മുരളീധരനും ഷൈലജയും ജീവയും 
India

മകന് ഓട്ടിസം, എഴുവയസുകാരനെ മരുന്നിനൊപ്പം വിഷംനൽകി കൊന്നു; ദമ്പതികൾ തൂങ്ങി മരിച്ചു

കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

നാ​ഗർകോവിൽ: ദമ്പതികളും ഏഴു വയസുകാരനായ മകനും വീടിനുള്ളിൽ മരിച്ച നിലയിൽ. നാ​ഗർകോവിൽ തക്കലയ്ക്ക് സമീപം കരകണ്ഠർ കോണത്തിൽ മുരളീധരൻ (40), ഭാര്യ ഷൈലജ (35), മകൻ ജീവ എന്നിവരാണ് മരിച്ചത്. കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയായിരുന്നു. 

മുരളീധരനും ഷൈലജയും രണ്ട് മുറികളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മകന്റെ മൃതദേഹം കിടപ്പുമുറിയിലാണ് കണ്ടെത്തിയത്. ജീവയുടെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. മകന്റെ അസുഖമാണ് മൂന്നുപേരും ജീവനൊടുക്കാൻ കാരണമെന്ന് കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് അറിയിച്ചു. മരുന്നിനൊപ്പം വിഷംനൽകി മകനെ കൊലപ്പെടുത്തിയശേഷമാണ് ദമ്പതിമാർ ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു.

ബംഗളൂരുവിൽ സോഫ്റ്റ് വെയർ എൻജിനീയറായ മുരളീധരൻ വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നത്. അടുത്തിടെയാണ് ഇവർ പുതിയ വീട് വച്ച് താമസം മാറിയത്. എന്നാൽ‌ മകന് ഓട്ടിസം സ്ഥിരീകരിച്ചതോട ഇരുവരും മനോവിഷമത്തിലായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ശൈലജയുടെ അച്ഛൻ ഗോപാലൻ പതിവുപോലെ പാലുമായി വന്നപ്പോൾ വീട് പൂട്ടിയനിലയിലായിരുന്നു. സംശയം തോന്നിയ ഗോപാലൻ സമീപവാസിയുടെ സഹായത്തോടെ കതക് കുത്തിത്തുറന്നപ്പോഴാണ് മൂന്നുപേരെയും മരിച്ചനിലയിൽ കണ്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം