India

ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകി, നാളെ പണിമുടക്കാൻ ഐഎംഎ

അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ ചെയ്യുന്നതിന് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് നാളെ. ഐ എം എയുടെ നേതൃത്വത്തില്‍ മോഡേണ്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അത്യാഹിത വിഭാഗങ്ങളേയും കൊവിഡ് ചികിത്സയേയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് സമരം. ഒപികൾ പ്രവര്‍ത്തിക്കില്ല. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളൊന്നും ചെയ്യില്ല. സ്വകാര്യ പ്രാക്ടീസും നടത്തില്ല. ആശുപത്രികളില്‍ അത്യാഹിത വിഭാഗത്തിൽ ഡോക്ടര്‍മാര്‍ ഉണ്ടാകും. കിടത്തി ചികിത്സയെ ബാധിക്കില്ല. കൊവിഡ് ആശുപത്രികളെല്ലാം പ്രവര്‍ത്തിക്കും. സൂചന പണിമുടക്കില്‍ ഫലം കണ്ടില്ലെങ്കില്‍ വമ്പൻ സമര പരിപാടികള്‍ക്കാണ് ആലോചന.

അതിനിടെ ഐഎംഎയുടെ സമരത്തെ തടയാൻ ആയുർവേദ അസോസിയേഷനും രം​ഗത്തുണ്ട്. ഐഎംഎയുടെ നീക്കത്തിനെതിരെ അവർ സുപ്രീം കോടതിയില്‍ തടസ ഹര്‍ജി നല്‍കി. കൂടാതെ സമരം കാരണം മോഡേണ്‍ മെഡിസിൻ ചികില്‍സ കിട്ടാത്തവരെ സഹായിക്കാൻ ആയുര്‍വേദ ഡോക്ടര്‍മാര്‍ രംഗത്തുണ്ട്. നാളെ പരിശോധന സമയം കൂട്ടി സമരത്തെ നേരിടാനാണ് തീരുമാനം. ശല്യ തന്ത്ര, ശാലാകൃതന്ത്ര എന്നിങ്ങനെ സ്പെഷ്യലൈസ്ഡ് ബിരുദാനന്തര ബിരുദം നേടിയ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നേടി 58 ശസ്ത്രക്രിയകള്‍ നടത്താണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍