ബാബ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖി എന്‍സിപി അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്നു. എക്സ്
India

'പിതാവിന്റെ കൊലപാതകത്തിന് ശേഷം അവര്‍ ഉപേക്ഷിച്ചു'; ബാബ സിദ്ദിഖിയുടെ മകന്‍ അജിത് പവാറിനൊപ്പം

ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷന്‍ സിദ്ദിഖി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: കൊല്ലപ്പെട്ട എന്‍സിപി നേതാവായ മുന്‍ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖിയുടെ മകന്‍ സീഷന്‍ സിദ്ദിഖി എന്‍സിപി അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്നു. ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് ചെയ്തതിനെ തുടര്‍ന്ന് ഓഗസ്റ്റില്‍ കോണ്‍ഗ്രസ് സീഷനെ പുറത്താക്കിയിരുന്നു. വെള്ളിയാഴ്ചയാണ് സീഷന്‍ എന്‍സിപി അജിത് പവാര്‍ വിഭാഗത്തിനൊപ്പം ചേര്‍ന്നത്. ബാന്ദ്ര ഈസ്റ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് സീഷന്‍ സിദ്ദിഖി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് എന്‍സിപി സ്ഥാനാര്‍ഥിയായി സീഷന്‍ മത്സരിക്കും. മുന്‍മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മരുമകന്‍ വരുണ്‍ സര്‍ദേശായി ആയിരിക്കും എതിരാളി.

പിതാവിന്റെ കൊലപാതകശേഷം മഹാവികാസ് ആഘാഡി സഖ്യം തന്നെ ഉപേക്ഷിച്ചെന്ന് സീഷന്‍ പറഞ്ഞു. 'ഇന്ന് എനിക്കും എന്റെ കുടുംബത്തിനും വൈകാരികമായ ദിവസമാണ്. ഈ ദുഷ്‌കരമായ സമയങ്ങളില്‍ എന്നില്‍ വിശ്വസിച്ചതിന് അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരോട് ഞാന്‍ നന്ദിയുള്ളവനാണ്. എന്നോട് വാന്ദ്രെ ഈസ്റ്റില്‍ നിന്ന് മത്സരിക്കാന്‍ ആവശ്യപ്പെട്ടു. എല്ലാവരുടെ സന്‌ഹേപൂര്‍ണമായ പിന്തുണയ്ക്ക് നന്ദി. ബാന്ദ്ര ഈസ്റ്റില്‍ ഞാന്‍ വിജയിക്കും'- സിദ്ദിഖ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഒക്ടോബര്‍ 12 നാണ് ബാബ സിദ്ദിഖിയെ മൂന്നംഗ സംഘം വെടിവച്ചുകൊന്നത്. സംഭവത്തില്‍ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നവംബര്‍ 20 നാണ് മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ്, നവംബര്‍ 23 ന് ഫലം പുറത്തുവരും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അത് വേറൊരു കാര്യം പറഞ്ഞൂന്നാണ് എന്‍റെ ഓര്‍മ'; അവധി വിവാദത്തില്‍ കുഞ്ഞാലിക്കുട്ടി

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജു മേനോൻ ചിത്രം; 'അവറാച്ചൻ ആന്‍റ് സൺസ്' സെക്കന്‍റ് ലുക്ക്

മദ്യത്തിന്റെ നികുതി കുറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ ഖജനാവിന് നഷ്ടം വരുത്തിയിട്ടില്ല; നടപടി സുതാര്യമെന്ന് സിപിഎം

'തമിഴ് സിനിമയ്ക്ക് ഏറ്റവും യഥാർത്ഥമായ ശബ്ദങ്ങളിലൊന്നിനെ നഷ്ടപ്പെട്ടിരിക്കുന്നു'; അനുശോചിച്ച് മോഹൻലാലും മമ്മൂട്ടിയും

'അന്‍സിബയെ നേരിടാന്‍ ചാണകമോ മനുഷ്യവിസര്‍ജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല': ശാരദക്കുട്ടി