സിദ്ധരാമയ്യയും ഡികെ ശിവകുമാറും/ ഫയൽ 
India

ബിജെപിക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് വിഭാഗം 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു:  നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. വീരശൈവ ലിംഗായത്ത് വിഭാഗം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീരശൈവ ലിംഗായത്ത് ഫോറം ഔദ്യോഗിക കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്. 

പരമ്പരാഗതമായി ലിംഗായത്ത് വോട്ടുകള്‍ ബിജെപിക്കാണ് ലഭിച്ചിരുന്നത്. 1950 മുതല്‍ ബിജെപിയുടെ വോട്ടു ബാങ്കായാണ് ലിംഗായത്ത് വിഭാഗത്തെ പരിഗണിച്ചു പോരുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 17 ശതമാനത്തോളം ആളുകളാണ് ലിംഗായത്ത് സമുദായത്തിലുള്ളത്. 

നിലവിലെ ലിംഗായത്ത് വിഭാഗത്തിന് നിയമസഭയില്‍ 36 എംഎല്‍എമാരുണ്ടായിരുന്നു. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവടി എന്നീ ലിംഗായത്ത് നേതാക്കള്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഷെട്ടാറും സാവടിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി ഉത്തവണ മത്സര രംഗത്തുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദുർ​ഗാപൂജയ്ക്കിടെ വൻ തിക്കും തിരക്കും; കൊൽക്കത്തയിൽ 17 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

വഖഫ് പുനഃസംഘടന സ്റ്റേ ചെയ്യണം; ഹ​ർജി ഹൈക്കോടതി തള്ളി

മഴ കുളമാക്കി!! ഇന്ത്യയും വിന്‍ഡീസും ജയിച്ചു!

'ഇന്ത്യയിൽ ക്രിക്കറ്റ് പ്രതിഭകൾക്ക് ഒരു കുറവും ഇല്ല, കളിക്കണോ... പൗരത്വം എടുക്കു'

'​ഗർഭിണിയായ എന്നെ രാഹുൽ ​ഗാന്ധി കൈയേറ്റം ചെയ്തു'; പരാതിയുമായി മാധ്യമപ്രവർത്തക